ന്യൂദൽഹി: നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 1940 രൂപയാക്കി കൂട്ടി കേന്ദ്രസര്‍ക്കാര്‍. ക്വിന്റലിന് മുന്‍വര്‍ഷത്തെക്കാള്‍ 72 രൂപയാണ് കൂട്ടിയത്. താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു.
ഭക്ഷ്യസാധനങ്ങളുടെ താങ്ങുവിലയിൽ 85ശതമാനം വർധനവാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എള്ളിന് കിൻ്റലിന് 452 രൂപയും തുവരപ്പരിപ്പിനും ഉഴുന്നിനും 300 രൂപയും കൂട്ടി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു.
പുതിയ കാര്‍ഷിക നിയമം പഠിച്ച് നടപ്പാക്കിയതാണെന്നും മന്ത്രി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: