കൊച്ചി : നയതന്ത്ര ചാനല്‍ ദുരുപയോഗം ചെയ്ത് നടത്തിയ സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ റമീസിന്റെ കോ ഫെ പോസ നിയമ പ്രകാരമുള്ള കരുതല്‍ തടങ്കല്‍ ഹൈക്കോടതി ശരിവച്ചു. തടങ്കല്‍ ഉത്തരവ് റദ്ദാക്കി മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബഞ്ചാണ് തള്ളിയത്.
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരുതല്‍ തടങ്കല്‍ ഉത്തരവില്‍ ന്യൂനതകളില്ലെന്ന് കോടതി കണ്ടെത്തി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നല്കിയ ശുപാര്‍ശ അംഗീകരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തടങ്കല്‍ ഉത്തരവ് ഇറക്കിയത്. കസ്റ്റംസ് പ്രിവന്റീവിനായി സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എസ്. മനുവും കേന്ദ്ര സര്‍ക്കാരിനായി സെന്‍ട്രല്‍ ഗവ. കൗണ്‍സല്‍ ജയ് ശങ്കര്‍ നായരും ഹാജരായി. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തു കേസില്‍ കരുതല്‍ തടങ്കലിലായ മറ്റുള്ള ചിലര്‍ സമര്‍പ്പിച്ച ഹര്‍ജികളും പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: