ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ തീവ്രവാദി ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലെയെ മഹത്വവത്കരിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്ഭജന് സിങ് വിഷയം വിവാദമായതോടെ മാപ്പു പറഞ്ഞ് രംഗത്തെത്തി. എന്താണ് ഉള്ളടക്കമെന്ന് ശ്രദ്ധിക്കാതെ എനിക്ക് ലഭിച്ച ഒരു വാട്സാപ്പ് സന്ദേശം അതേപടി പങ്കുവച്ചതാണ് പ്രശ്നമായത്. അത് എന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവാണെന്ന് അംഗീകരിക്കുന്നു. ആ പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്ന ആശയങ്ങളെ ഒരു കാലത്തും ഞാന്‍ പിന്തുണയ്ക്കുന്നില്ല. ആ പോസ്റ്റിലെ ചിത്രത്തിലുണ്ടായിരുന്ന വ്യക്തികളെയും ഞാന്‍ പിന്തുണയ്ക്കുന്നില്ല. ഇന്ത്യയ്ക്കെതിരെയല്ല, ഇന്ത്യയ്ക്കായി പോരാടുന്നൊരു സിഖുകാരനാണ് ഞാനെന്നും ഇരുപതു വര്‍ഷത്തോളം കാലം എന്റെ രക്തവും വിയര്‍പ്പും രാജ്യത്തിനായി ചിന്തിയ വ്യക്തിയാണ് ഞാന്‍. ഇന്ത്യാ വിരുദ്ധമായ ഒന്നിനെയും ഒരുകാലത്തും ഞാന്‍ പിന്തുണയ്ക്കില്ലെന്നും ഹര്ഭജന് ട്വീറ്റില്‍ പറഞ്ഞു.
ട്വീറ്റിന്റെ പൂര്‍ണരൂപം-
ഇന്നലെ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനും മാപ്പു ചോദിക്കാനുമാണ് ഈ കുറിപ്പ്. എന്താണ് ഉള്ളടക്കമെന്ന് ശ്രദ്ധിക്കാതെ എനിക്ക് ലഭിച്ച ഒരു വാട്സാപ്പ് സന്ദേശം അതേപടി പങ്കുവച്ചതാണ് പ്രശ്നമായത്. അത് എന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവാണെന്ന് അംഗീകരിക്കുന്നു. ആ പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്ന ആശയങ്ങളെ ഒരു കാലത്തും ഞാന്‍ പിന്തുണയ്ക്കുന്നില്ല. ആ പോസ്റ്റിലെ ചിത്രത്തിലുണ്ടായിരുന്ന വ്യക്തികളെയും ഞാന്‍ പിന്തുണയ്ക്കുന്നില്ല. ഇന്ത്യയ്ക്കെതിരെയല്ല, ഇന്ത്യയ്ക്കായി പോരാടുന്നൊരു സിഖുകാരനാണ് ഞാന്‍. എന്റെ രാജ്യത്തെ ജനതയുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് നിരുപാധികം ഞാന്‍ മാപ്പു ചോദിക്കുന്നു. എന്റെ ജനത്തെ ദ്രോഹിക്കുന്ന ഒരു ദേശവിരുദ്ധ ശക്തികളെയും ഇതുവരെ ഞാന്‍ പിന്തുണച്ചിട്ടില്ല. ഇനി ചെയ്യുകയുമില്ല.
ഇരുപതു വര്‍ഷത്തോളം കാലം എന്റെ രക്തവും വിയര്‍പ്പും രാജ്യത്തിനായി ചിന്തിയ വ്യക്തിയാണ് ഞാന്‍. ഇന്ത്യാ വിരുദ്ധമായ ഒന്നിനെയും ഒരുകാലത്തും ഞാന്‍ പിന്തുണയ്ക്കില്ല.
ജയ് ഹിന്ദ്
ഹര്ഭജന് സിങ്
നേരത്തേ, ഭിന്ദ്രന്‍വാലെയുടെ മരണ വാര്‍ഷികത്തിലാണ് ഹര്ഭജന് സിംഗ് അദ്ദേഹത്തെ ‘രക്തസാക്ഷി’ എന്ന് പ്രശംസിക്കുകയും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കുയും ചെയ്തത്.
‘അഭിമാനത്തോടെ ജീവിക്കുക, മതത്തിനുവേണ്ടി മരിക്കുക” എന്നാണ് ഹര്ഭജന് പോസ്റ്റ് ചെയ്ത പോസ്റ്ററില്‍ പറയുന്നത്. ഓപ്പറേഷന് ബ്ലൂസ്റ്റാറിന്റെ 37-ാം വാര്‍ഷികത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ക്ക് പോസ്റ്ററില്‍ ആദരാഞ്ജലിയും അര്‍പ്പിക്കുന്നുണ്ട്. പോസ്റ്ററിന്റെ മധ്യഭാഗത്ത് നീല തലപ്പാവ് ധരിച്ച ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലെയുടെ ചിത്രമാണ്. ഹര്‍ഭജന്റെ പോസ്റ്ററിനെതിരേ വ്യപകമായ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: