കൊല്ലം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നട്ടത് കഞ്ചാവ് ചെടികള്‍. കൊല്ലം കണ്ടച്ചിറയ്ക്ക് സമീപം പൊതുസ്ഥലത്താണ് കഞ്ചാവ് നട്ടത്. കഞ്ചാവ് കേസിലെ പ്രതികളാണ് സംഭവത്തിനു പിന്നിലെന്നാണ് എക്സൈസ് സംശയിക്കുന്നു.
റോഡരുകിലും പാലത്തിനു താഴെയുമാണ് ചെടികള്‍ നട്ടത്. അപരിചതരായ യുവാക്കളുടെ പ്രവൃത്തിയിൽ സംശയം തോന്നിയ സമീപവാസി എക്സൈസിൽ വിവരമറിയിച്ചു. എക്സൈസ് കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ടി.രാജീവും സംഘവും നടത്തിയ പരിശോധനയിൽ 60 സെന്റീമീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
എക്സൈസ് ഉദ്യോഗസ്ഥര്‍ ചെടികള്‍ നശിപ്പിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.കഞ്ചാവ് കേസില്‍ പ്രതികളായ പ്രദേശവാസികളാണ് ഇതിനു പിന്നിലെന്നാണ് എക്സൈസ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: