ന്യൂദല്‍ഹി: രാജ്യത്തേറ്റവും വിലക്കുറവില്‍ ലഭ്യമാകുന്ന കൊവിഡ് വാക്സിനായേക്കും ബയോളജിക്കല്‍ ഇയുടെ കൊര്ബെവാക്സെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വാക്സിന്റെ ഒരു ഡോസിന് 250 രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏതായാലും 500 രൂപയില്‍ താഴെയായിരിക്കും ഇതിന്റെ വില. കൊര്ബെവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് പുരോഗമിക്കുന്നത്. ആദ്യ രണ്ട് പരീക്ഷണങ്ങളും വിജയകരമായിരുന്നു. വാക്സിന് അംഗീകാരം ലഭിക്കുന്നതിനു മുന്‍പ് തന്നെ 30 കോടി ഡോസുകള്‍ക്ക് കേന്ദ്രം ഓര്‍ഡര്‍ നല്കി.
നിലവില്‍ രാജ്യത്തുപയോഗിക്കുന്ന കൊവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ 600 രൂപയ്ക്കാണ് കേന്ദ്രത്തിനു നല്‍കുന്നത്. സ്വകാര്യ ആശുപത്രികളില്‍ നിന്ന് 1200 രൂപയുമാണ് ഈടാക്കുന്നത്. കൊവാക്സിന് ഇത് യഥാക്രമം 800, 2400 രൂപയാണ് വില. റഷ്യയുടെ സ്പുട്നിക് വാക്സിന്റെ ഒരു ഡോസിനു 995 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: