ആലപ്പുഴ: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് അടക്കം അവഗണന.നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് 30 രൂപയായി ഉയര്‍ത്തി സംഭരണ നെല്ലിന് ക്വിന്റലിന് 3000 രൂപയായി പ്രഖ്യാപിക്കുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കാര്‍ഷിക ചെലവ് വര്‍ദ്ധിക്കുന്നത് അനുസരിച്ച് നെല്ല് വില ഉയര്‍ത്താന്‍ തയ്യാറായിട്ടില്ല.
സര്‍ക്കാരിന്റെ നയപ്രഖ്യാപനവും അതിലെ കാര്യങ്ങളുമായി ബജറ്റിന് ബന്ധമില്ലെന്നും ആക്ഷേപം ഉയരുന്നു. അവതരിപ്പിച്ചത്.കാര്‍ഷിക മേഖല ആകെ തകര്‍ന്നടിഞ്ഞത് മുന്‍നിത്തി കാര്‍ഷിക പാക്കേജ്കള്‍ പ്രഖ്യാപിക്കേണ്ടതായിരുന്നു. നെല്‍ കാര്‍ഷികമേഖല പോലെ തകര്‍ന്നടിഞ്ഞ മറ്റൊരു മേഖലയാണ് നാളികേരം മേഖല. എന്നാല്‍ നാളികേര കര്‍ഷകരെ സംരക്ഷിക്കുന്ന പദ്ധതികളൊന്നും തന്നെ ബജറ്റില്‍ പരാമര്‍ശിക്കുന്നില്ല. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വഴി സര്‍ക്കാര്‍ സംഭരിച്ച നെല്ല് വില വിതരണം ചെയ്യുന്നതില്‍ കാലതാമസം വരുത്താതെ വിതരണം ചെയ്യാന്‍ ഫണ്ട് നീക്കി വെക്കാനും ബജറ്റില്‍ തയ്യാറായിട്ടില്ല.
കോവിഡ് പ്രതിസന്ധിമൂലം തകര്‍ന്ന പരമ്പരാഗത വ്യവസായങ്ങള്‍ ഉള്‍പ്പടെ ചെറുകിട വ്യാപാര വ്യവസായങ്ങളെയും ഉത്തേജിപ്പിക്കുന്നതിന് ബജറ്റില്‍ സമഗ്രമായ പദ്ദതികളോ മതിയായ തുകയോ നീക്കിവെച്ചിട്ടില്ല. മുന്‍ ഇടതുസര്‍ക്കാര്‍ തീരദേശ സംരക്ഷണത്തിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ അഞ്ചു വര്‍ഷം പിന്നിട്ടിട്ടും യാതൊരു പുരോഗതിയുമില്ലാതെ പ്രഖ്യാപനങ്ങള്‍ മാത്രമായി അവശേഷിക്കുകയാണ്.പദ്ധതികള്‍ നടപ്പാക്കു ന്നതിലല്ല, കോടികളുടെ കണക്കുകള്‍ കാട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന മുന്‍ ഇടതു ബജറ്റുകളിലെ തന്ത്രം തന്നെയാണ് ഇക്കുറിയും പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
സംസ്ഥാനത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര മേഖലയായ ആലപ്പുഴയിലെ ടുറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനോ ടുറിസം മേഖലയിലെ സംരംഭകര്‍ക്കോ തൊഴിലാളികള്‍ക്കോ പ്രയോജനകരമായ യാതൊരു പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അഞ്ചു വര്‍ഷമായി എല്ലാ ബജറ്റിലും പ്രഖ്യാപിക്കുന്ന തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തുറമുഖങ്ങളുടെ നിര്‍മ്മാണം കടലാസില്‍ ഒതുങ്ങുകയാണ്. കഴിഞ്ഞ രണ്ടു ബജറ്റുകളിലായി പ്രഖ്യാപിച്ച 3500 കോടി രൂപയുടെ കുട്ടനാട് പാക്കേജ് പ്രഖ്യാപനം മാത്രമായി അവശേഷിക്കുമ്പോള്‍ കുട്ടനാട് വെള്ളപൊക്കം മൂലം ജനജീവിതം ബുദ്ധിമുട്ടിലാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: