ഉപഭോഗതൃഷ്ണയുടെ കൊടുമുടിയില്‍ വിരാജിക്കുന്ന കേരളീയസമൂഹത്തിനു മുന്നില്‍ പരിസ്ഥിതിദിനത്തില്‍ നമുക്ക് മുന്നോട്ടുവയ്‌ക്കാനുള്ള ജിവിതാദര്‍ശമെന്താണ്?’അപരിഗ്രഹം’ മാത്രം.ഉണ്ടായിട്ടും വേണ്ട എന്നു വയ്‌ക്കല്‍.
മുന്നില്‍ വന്നുചേര്‍ന്ന ഉപഭോഗസാധ്യതകളെ നിങ്ങള്‍ക്ക് എത്രമാത്രം വേണ്ടെന്ന് വയ്‌ക്കാന്‍ കഴിയും? അനാദിയായ ഭാരതീയസംസ്‌കാരികപാരമ്പര്യത്തിന്റെ ജീവചൈതന്യമായി മാറിയ ആ സമീപനത്തിന്റെ തുടര്‍ച്ചയിലേക്ക്സമകാലികജീവിതത്തെ സമഞ്ജസമായി ചേര്‍ത്തുവയ്‌ക്കാന്‍ നമുക്ക് സാധിക്കില്ലേ?
അപരിഗ്രഹം ശീലിക്കാനുള്ള പരിശ്രമം.ആധുനികജീവിതത്തില്‍നിന്നുള്ള ഒളിച്ചോട്ടമല്ല അത്.ജീവിതത്തെ മുന്നോട്ടു നയിക്കലാണ്.
ശാസ്ത്രസാങ്കേതികവിദ്യകളെപ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഏകീഭാവത്തിനനുസരിച്ച്പ്ര യോജനപ്പെടുത്തി ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഉപാധികളാക്കി മാറ്റാന്‍ നമുക്ക് കഴിയണം.
കഴിഞ്ഞവര്‍ഷം ഒരു മഹാമാരി ലോകത്തെ മുഴുവന്‍ അടച്ചിടലിന് നിര്‍ബന്ധിതമാക്കിയപ്പോള്‍ സാധാരണജീവിതത്തില്‍നിന്ന് ഒതുങ്ങിമാറി ലോകജനത മുഴുവന്‍ നാലഞ്ചുമാസം വീട്ടില്‍ കുത്തിയിരിക്കാന്‍ ഇടയായല്ലോ. ഈ ഇരിപ്പിനിടയില്‍ നാം അറിഞ്ഞതെന്തൊക്കെയാണ്!
അസാധരണമാംവിധം പ്രകൃതി ശുദ്ധയായി.വായുവും വെള്ളവും മണ്ണും മാലിന്യമുക്തമായി.നഷ്ടമായ ഓസോണ്‍പാളി തിരിച്ചുവന്നു. ആകാശം തെളിഞ്ഞു.മലിനവായുവിനാല്‍ കാഴ്ച മറഞ്ഞു പോയിരുന്ന ഹിമാലയം വിദൂരങ്ങളില്‍ നേത്രഗോചരമായി.ഗംഗാനദിയില്‍ ഡോള്‍ഫിനുകള്‍ മടങ്ങിവന്നു.
നമ്മുടെ തൊട്ടരികില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടായി!?
ഇത്രയുംകാലം അനാവശ്യമായി എന്തെല്ലാം കാര്യങ്ങള്‍ നാം ചെയ്തുകൂട്ടി എന്നു നമുക്ക് അറിയാന്‍ കഴിഞ്ഞു.എന്തൊക്കെ ആര്‍ഭാടങ്ങള്‍ നമുക്ക് ഉപേക്ഷിക്കാന്‍ കഴിയുമെന്ന് നാം തിരിച്ചറിഞ്ഞു.എന്തെല്ലാം ഉപഭോഗവസ്തുക്കള്‍ നമ്മുടെ വീട്ടില്‍ അധികപ്പറ്റായി ഉണ്ട് എന്നു നാം കണ്ടു.ജീവിതച്ചെലവ് എത്ര കുറക്കാമെന്ന് നാം മനസ്സിലാക്കി.
പ്രകൃതിയില്‍നിന്ന് മനുഷ്യന്‍എത്ര കുറച്ച്മാത്രം എടുക്കുന്നുവോ അത്രക്ക് പരിസ്ഥിതി സംരക്ഷിക്കപ്പെടുമെന്നാണ്ഭാരതീയസംസ്‌കാരം ലോകത്തെ പഠിപ്പിക്കുന്നത്.
‘അപരിഗ്രഹം’ മാത്രമാണ്ഭാരതത്തിന് എക്കാലത്തും നല്‍കാനുള്ള പരിസ്ഥിതിദിനസന്ദേശം.
എം. ശ്രീഹര്‍ഷന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: