തിരുവനന്തപുരം : നിയമസഭയില്‍ പ്രസംഗിക്കാന്‍ സമയം നീട്ടി നല്‍കാത്തതില്‍ എം.ബി. രാജേഷിനെ നിങ്ങള്‍ എന്ന്് വിളിച്ച് ഭരണപക്ഷ എംഎല്‍എ എ.എന്‍. ഷംസീര്‍. സ്പീക്കറിനോടുള്ള പെരുമാറ്റത്തില്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യ്പ്പെട്ട് പ്രതിപക്ഷം.
സാംക്രമികരോഗങ്ങളുമായി ബന്ധപ്പെട്ട ബില്ലിന്റെ ചര്‍ച്ചയില്‍ ഷംസീര്‍ സംസാരിക്കവേ സ്പീക്കര്‍ സമയം അതിക്രമിക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി. ഇതില്‍ പ്രകോപിതനായ ഷംസീര്‍ പ്രതിപക്ഷ അംഗങ്ങളോട് ‘നിങ്ങള്‍’ ഇങ്ങനെ പറഞ്ഞില്ലല്ലോ. പക്ഷപാതമില്ലാതെയാവണം സ്പീക്കര്‍ പെരുമാറേണ്ടതെന്നും എം.ബി രാജേഷിനെ വിമര്‍ശിച്ചു. തുടര്‍ന്ന് പ്രസംഗം അധികംനീട്ടാതെ സ്വയം നിയന്ത്രിക്കണമെന്ന് എല്ലാവരോടും താന്‍ പറഞ്ഞിരുന്നു. ഇത് തന്നെയാണ് ഷംസീറിനേയും ഓര്‍മിപ്പിച്ചതെന്നും എം.ബി. രാജേഷ് സഭയില്‍ അറിയിച്ചു.
എന്നാല്‍ സ്പീക്കറെ ‘നിങ്ങള്‍’ എന്നുവിളിച്ചത് ഷംസീര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തുകയായിരുന്നു. സ്പീക്കറോടുള്ള ഈ പെരുമാറ്റത്തില്‍ ഷംസീറിനെ താക്കീത് ചെയ്യണമെന്ന് സണ്ണി ജോസഫും പി.ടി. തോമസും ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം ‘നിങ്ങള്‍’ എന്നത് തലശ്ശേരിയിലെ നാട്ടുഭാഷപ്രകാരം അനാദരവ് സൂചിപ്പിക്കുന്ന തരത്തിലുള്ള വാക്കല്ലന്ന് ഷംസീര്‍ വിശദീകരിച്ചു. സ്പീക്കറെ താന്‍ അപമാനിച്ചിട്ടില്ല. ഇങ്ങനെയൊരു പദം പ്രയോഗിച്ചതിന് മാപ്പുപറയാന്‍ തയ്യാറാണെന്നും ഷംസീര്‍ പറഞ്ഞു.
പ്രസ്താവനയില്‍ തന്നെ താക്കീത് ചെയ്യണമെന്നാണെങ്കില്‍ പി.ടി. തോമസിന്റെ സഭയിലെ പെരുമാറ്റമനുസരിച്ച് അദ്ദേഹത്തെ അഞ്ചുതവണ സസ്പെന്‍ഡ് ചെയ്യേണ്ടിവരുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ഷംസീറിന്റെ വിശദീകരണത്തോട് സ്പീക്കറും ഭരണപക്ഷാംഗങ്ങളും ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: