ന്യൂദല്‍ഹി: കൊറോണ വൈറസ് കമ്യൂണിസ്റ്റ് ചൈനയുടെ നിര്‍മിതിയാണെന്ന ആരോപണം ശക്തമായിരിക്കെ അതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇന്ത്യയും. കോവിഡ് -19 വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തിനായി യുഎസ്, യുകെ രാജ്യങ്ങള്‍ക്കൊപ്പം കൈകോര്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ഉള്‍പ്പെടെ കണ്ടെത്തിയിരിക്കുന്നത്. വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം സമര്‍പ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തേ, ചൈനയില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധയ്ക്കു പോയ ലോക ആരോഗ്യ സംഘടന സംഘത്തിന് ഇന്ത്യ പിന്തുണ അറിയിച്ചിരുന്നു. വൈറസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചൈന സുതാര്യ പുലര്‍ത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
കൊറോണ വൈറസില്‍ കാണപ്പെടുന്ന 4 അമിനോ ആസിഡുകളുടെ ഒരു നിര സാധാരണയായി വളരെ സാധ്യതയില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്. കോ കോവിഡ് പൊട്ടിപ്പുറപ്പെടാന്‍ കാരണമായേക്കാവുന്ന ഒരു ലബോറട്ടറി ചോര്‍ച്ചയാണ് പലരാജ്യങ്ങളും ഇപ്പോഴും സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: