ന്യൂയോര്‍ക്ക്: ചൈനീസ് സേനയുമായി ബന്ധപ്പെട്ട് ചൈനയിലെ വുഹാനിലെ വൈറോളജി ലാബ് പ്രവര്‍ത്തിച്ചിരുന്നുവെന്ന് യുഎസ് മുന്‍ പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ.
കോവിഡ് മഹാമാരി ആരംഭിച്ചത് മുതലേ വുഹാനിലെ വൈറോളജി ലാബ് വിവാദത്തിന്റെ നിഴലിലാണ്. വവ്വാലുകളിലെ വൈറസിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഈ ലാബില്‍ നിന്നും അബദ്ധത്തില്‍ പുറത്തുചാടിയ വൈറസാണ് ചൈനയില്‍ ആദ്യമായി കോവിഡ് 19 പരത്തിയതെന്ന് അമേരിക്ക ആരോപിക്കുന്നു. അതിനിടയിലാണ് യുഎസിലെ രഹസ്യന്വേഷണ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൈന വികസിപ്പിച്ചെടുത്ത ജൈവായുധമാണ് കോവിഡ് വൈറസ് എന്ന കണ്ടെത്തലുള്ളത്. ഈയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് രഹസ്യാന്വേഷണവിഭാഗത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
‘സാധാരണ ഗവേഷണത്തിന് പുറമെ വുഹാന്‍ ലാബില്‍ ചൈനയുടെ സൈന്യത്തിന് വേണ്ടിയും ഗവേഷണം നടന്നിരുന്നു. ചൈന ഒരിയ്ക്കലും ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിരുന്നില്ല. ലോകാരോഗ്യസംഘടനയ്ക്ക് പോലും വുഹാന്‍ ലാബിലെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ചൈന മടിച്ചിരുന്നു,’- മൈക്ക് പോംപിയോ പറഞ്ഞു.
‘സൈന്യത്തിനുള്ള ചില പ്രവര്‍ത്തനങ്ങളും ലാബില്‍ നടന്നിരുന്നു. വുഹാന്‍ ലാബില്‍ പോകാന്‍ ലോകാരോഗ്യസംഘടന ഒരുങ്ങിയപ്പോഴും ചൈന അനുവാദം നല്‍കിയില്ല,’- മൈക്ക് പോംപിയോ ചൂണ്ടിക്കാട്ടി.
ഇതോടെ ചൈനയ്ക്ക് മീതെ സമ്മര്‍ദ്ദം വര്‍ധിക്കുകയാണ്. ചൈന ലോകത്തെ മുഴുവന്‍ ശാസ്ത്രസമൂഹത്തെയും വഞ്ചിച്ചെന്നാണ് ഫ്ളൈന്‍ഡേഴ്സ് മെഡിക്കല്‍ സെന്ററിലെ എന്‍ഡോക്രൈനോളജി മേധാവി നിക്കോളായ് പെട്രോവ്സ്കി ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: