തിരുവനന്തപുരം: ലക്ഷദ്വീപിലെ തെങ്ങുകളില്‍ കാവിനിറത്തിലുള്ള പെയിന്റ് പൂശുന്നത് കാവിവത്കരണമാണെന്ന് ഇടത് ജിഹാദി കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, ഇത് ഫംഗസ് ബാധ, പൂപ്പല്‍ എന്നിവ തടയാന്‍ പരമ്പരാഗതമായി വൃക്ഷങ്ങളില്‍ ലേപനം ചെയ്യുന്ന വസ്തുക്കളാണ് ഗേരു മിട്ടി എന്ന ചുവന്ന മണ്ണും കുമ്മായവുമാണെന്ന് പിന്നീട് വ്യക്തമായിരുന്നു.
എന്നാല്‍, നിയമസഭയില്‍ അടക്കം വൃക്ഷങ്ങള്‍ കാവിവത്കരിക്കുന്നെന്ന തരത്തിലുള്ള വ്യാജപ്രചാരണം തുടരുകയാണ്. ഗേരു മിട്ടി സംബന്ധിച്ച കുറിപ്പുമായി സംവാദകന് ശ്രീജിത് പണിക്കര്‍ രംഗത്ത്. കുറച്ചു നാളുകള്‍ക്കു മുന്‍പ് മലേഷ്യയിലെ കേദാഹ് സല്ലെഹുദീന്‍ (സുല്‍ത്താന്‍) മുംബൈ സന്ദര്‍ശിച്ചിരുന്നു. മുംബൈയിലെ വൃക്ഷങ്ങളില്‍ ”കാവിവല്‍ക്കരണം” നടത്തിയിരിക്കുന്നത് എന്തിനെന്ന് അദ്ദേഹം അന്വേഷിച്ചു. വൃക്ഷസംരക്ഷണമാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അറിയിച്ചു. തുടര്‍ന്ന് മലേഷ്യയിലേക്ക് മടങ്ങിയ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടാം വാരം മുംബൈയിലെ മലേഷ്യന്‍ കോണ്‍സല്‍ ജനറല്‍ സൈനല്‍ അസ്ലാന് മുഹമ്മദ് നാദ്സിര്‍ സ്ഥലം വീണ്ടും സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കിയെന്നും കുറിപ്പില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
തെങ്ങുകളിലെ ‘കാവിവല്‍ക്കരണം’!
നമ്മുടെ നിയമസഭാ പ്രമേയ ചര്‍ച്ചയില്‍ പോലും ഇടം പിടിച്ചിരിക്കുകയാണ് ലക്ഷദ്വീപ് തെങ്ങുകളിലെ ‘കാവിവല്‍ക്കരണം’.
എന്താണ് വാസ്തവം?
ഫംഗസ് ബാധ, പൂപ്പല്‍ എന്നിവ തടയാന്‍ പരമ്പരാഗതമായി വൃക്ഷങ്ങളില്‍ ലേപനം ചെയ്യുന്ന വസ്തുക്കളാണ് ഗേരു മിട്ടി എന്ന ചുവന്ന മണ്ണും കുമ്മായവും. ലക്ഷദ്വീപില്‍ മാത്രമല്ല, ഇന്ത്യയിലെ പല സ്ഥലങ്ങളിലും വൃക്ഷസംരക്ഷണത്തിനായി ഈ രീതി പിന്തുടരുന്നുണ്ട്.
അടുത്ത കാലത്തെ ഒരു സംഭവകഥ പറയാം.
കുറച്ചു നാളുകള്‍ക്കു മുന്‍പ് മലേഷ്യയിലെ കേദാഹ് സല്ലെഹുദീന്‍ (സുല്‍ത്താന്‍) മുംബൈ സന്ദര്‍ശിച്ചിരുന്നു. മുംബൈയിലെ വൃക്ഷങ്ങളില്‍ ”കാവിവല്‍ക്കരണം” നടത്തിയിരിക്കുന്നത് എന്തിനെന്ന് അദ്ദേഹം അന്വേഷിച്ചു. വൃക്ഷസംരക്ഷണമാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അറിയിച്ചു. തുടര്‍ന്ന് മലേഷ്യയിലേക്ക് മടങ്ങിയ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടാം വാരം മുംബൈയിലെ മലേഷ്യന്‍ കോണ്‍സല്‍ ജനറല്‍ സൈനല്‍ അസ്ലാന് മുഹമ്മദ് നാദ്സിര്‍ ബൈക്കുള്ളയിലെ ബോംബെ മുനിസിപ്പല്‍ കോര്പ്പറേഷന് ഉദ്യാനവകുപ്പില്‍ എത്തി. ഗേരു മിട്ടിയും ചുണ്ണാമ്പും ചേര്‍ത്തുള്ള വൃക്ഷസംരക്ഷണത്തെ കുറിച്ച് കൂടുതലായി മനസ്സിലാക്കാന്‍. (ചിത്രം ചുവടെ)
അപ്പോള്‍ തുടങ്ങുകയല്ലേ? ഇസ്ലാം ഔദ്യോഗിക മതമായ മലേഷ്യയില്‍ നരേന്ദ്ര മോദി വൃക്ഷങ്ങളില്‍ കാവിവല്‍ക്കരണം നടപ്പാക്കുന്നതിനെതിരായ അടുത്ത പ്രമേയം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: