തിരുവനന്തപുരം: വീടുകളില്‍ തുളസിത്തറ നിര്‍മ്മിച്ച് ലോക പരിസ്ഥിതി ദിനം ആഘോഷിക്കാന്‍ ബാലഗോകുലം. ‘അങ്കണത്തുളസി’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി സംസ്ഥാന വ്യാപകമായി നടത്താന്‍ ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതി തീരുമാനിച്ചു. മണ്ണിനും മനസ്സിനും പുണ്യസുഗന്ധമരുളുന്ന തുളസിത്തൈകള്‍ നട്ടുകൊണ്ട് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുക എന്നതാണ് പരിപാടിയിലൂടെ സംഘടന ലക്ഷ്യമിടുന്നത്.
മുറ്റത്തൊരു തുളസിത്തറ പാരമ്പര്യത്തിന്റെ ഭാഗമാണ്. ആരോഗ്യത്തിനും ആരാധനയ്ക്കും ആവശ്യമായ തുളസിച്ചെടി വ്യാപകമായി നട്ടുപിടിപ്പിക്കണം. അതിനുവേണ്ടി യാണ് ‘അങ്കണത്തുളസി ‘ പദ്ധതി. വീടുകളില്‍ തുളസിച്ചെടികള്‍ ധാരാളമായി വച്ചുപിടിപ്പിക്കുക. തുളസിയുടെ ഔഷധഗുണവും മാഹാത്മ്യവും തിരിച്ചറിയുകയും പ്രചരിപ്പിക്കുകയും ചെയ്യുക. തുളസീവന്ദനം നിത്യജീവിതത്തിന്റെ ഭാഗമാക്കാനാണ് ബാലഗോകുലം ലക്ഷ്യമിടുന്നത്.
ഈ വര്‍ഷവും ശ്രീകൃഷ്ണജയന്തി വീടുകളില്‍ത്തന്നെ ആഘോഷിക്കേണ്ടിവരും. അഷ്ടമിരോഹിണി ദിനത്തില്‍ മുറ്റത്തെ തുളസി കൊണ്ടുതന്നെ മാലകെട്ടി കണ്ണനു ചാര്‍ത്താന്‍ സാധിക്കണം. എന്നതാണ് ലക്ഷ്യം .
ബാലഗോകുലം ജില്ലാ വാര്‍ഷിക സമ്മേളനങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ബാലമിത്രം ഉപരി കാര്യകര്‍ത്താക്കളെ പങ്കെടുപ്പിച്ചു കൊണ്ട് വിജയകരമായി നടത്തുവാന്‍ സംസ്ഥാന നിര്‍വാഹക സമിതി തീരുമാനിച്ചു. ജൂലയ് 10 , 11 തീയതികളിലായി ഓണ്‍ലൈനായി താലൂക്ക് ഉപരി കാര്യകര്‍ത്താക്കള്‍ പങ്കെടുക്കുന്ന സംസ്ഥാന വാര്‍ഷിക സമ്മേളനം നടക്കും . സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ മുഖ്യ സംയോജകനായി സംസ്ഥാന കാര്യദര്‍ശി സി. അജിത്തിനേയും സഹ സംയോജകന്മാരായി സംസ്ഥാന കാര്യദര്‍ശിമാരായ കെ. ബൈജുലാല്‍ എന്‍.വി. പ്രജിത്ത് മാസ്റ്റര്‍ എന്നിവരേയും നിശ്ചയിച്ചു. കാര്യപരിപാടികളുടെ സംയോജന ചുമതല നിര്‍വഹക സമിതിയംഗം പി. ശ്രീകുമാറും, ഓണ്‍ലൈന്‍ സമ്മേളന ചുമതല ആലപ്പുഴ മേഖലാ സമിതിയംഗം പി. സന്തോഷ് കുമാറുംനിര്വഹിക്കും. ജൂലൈ 10 നിര്‍വാഹക സമിതിയും 11 ന് വാര്‍ഷിക സമ്മേളനവും ആയിരിക്കും. സംസ്ഥാന നിര്‍വാഹക സമിതിയില്‍ സമാലോചക് റി.എസ്. അജയകുമാര്‍ മാര്‍ഗ്ഗദര്‍ശനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: