ന്യൂദല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും കോണ്‍ഗ്രസ് എംഎല്‍എ നവജോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോരില്‍ കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന കോട്ടകളിലൊന്നായ പഞ്ചാബിലും കോണ്‍ഗ്രസ് നെടുകെ പിളരാനുള്ള പാതയിലാണ്. പ്രശ്നം പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള സമിതിയ്ക്ക് സ്ഥിതിഗതികള്‍ വഷളായ അവസ്ഥയില്‍ നിന്നും കോണ്‍ഗ്രസിനെ മടക്കിക്കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്.
അമരീന്ദര്‍സിംഗും സിദ്ദുവും തമ്മിലുള്ള വഴക്ക് അല്പം പഴയതാണെങ്കിലും പഞ്ചാബിലെ ഫരിദ്കോട്ടില്‍ മതഗ്രന്ഥത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പിലെ പ്രതികളെ അമരീന്ദര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തെച്ചൊല്ലിയാണ് ഈയിടെ ഇരുവരും തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചത്.
പഞ്ചാബിലെ ഫരിദ്കോട്ടില്‍ മതഗ്രന്ഥത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിനിടെ, 2015-ലുണ്ടായ കൊട്കാപുര വെടിവയ്പുമായി ബന്ധപ്പെട്ട അന്വേഷണം പഞ്ചാബ്, ഹരിയാന ഹൈക്കോടതി കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു.ഈ വെടിവയ്പിന് ഉത്തരവിട്ട ശിരോമണി അകാലിദള്‍ നേതാവും മുന്‍മുഖ്യമന്ത്രിയുമായ പ്രകാശ്സിംഗ് ബാദലിനെ രക്ഷിക്കാന്‍ അമരീന്ദര്‍സിംഗ് ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഉപേക്ഷിക്കുന്നതിന് കാരണം അമരീന്ദര്‍സിംഗ് ബാദല്‍ മാരുമായി (പ്രകാശ്സിംഗ് ബാദവും അദ്ദേഹത്തിന്റെ മകന് സുഖ്ബീര്‍സിംഗ് ബാദലും) രഹസ്യധാരണ ഉണ്ടാക്കിയത് മൂലമാണെന്ന് നവജ്യോത് സിംഗ് സിദ്ദു ആരോപിച്ചിരുന്നു.
പ്രശ്നത്തില്‍ പഞ്ചാബ് മന്ത്രി സുഖ്ജിന്ദര്‍ സിംഗ് റന്ധാവ, ചരണ്‍ജിത് സിംഗ് ചന്നി, അരുണ ചൗധരി തുടങ്ങി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂടി എത്തിയതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായി. 2022ല്‍ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ പ്രശ്നം എങ്ങിനെയെങ്കിലും ഒതുക്കിതീര്‍ക്കാനാണ് ഹൈക്കമാന്റ് ശ്രമം. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ അടുത്ത തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസ് തോല്ക്കുമന്നാണ് ജലന്ധര്‍ കന്റോണ്‍മെന്റ് എംഎല്‍എ പാര്‍ഗത് സിംഗിന്റെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: