മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിര്‍ത്തിവച്ച ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ യു.എ.ഇയില്‍ നടക്കും. ബിസിസിഐയുടെ പ്രത്യേക യോഗശേഷം ചെയര്മാന് രാജീവ് ശുക്ള അറിയിച്ചതാണ് ഇക്കാര്യം. 31 മത്സരങ്ങളാണ് ഇനി ഈ സീസണില്‍ ഐ.പി.എല്ലില്‍ അവശേഷിക്കുന്നത്. ഇത് സെപ്റ്റംബർ-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ മണ്‍സൂണ്‍ കാലം കൂടി ആയതിനാലാണ് യുഎഇയിലേക്ക് മാറ്റിയതെന്ന് ബിസിസിഐ അറിയിച്ചു. സെപ്റ്റംബർ 19 അല്ലെങ്കില്‍ 20ന് മത്സരങ്ങള്‍ തുടങ്ങണമെന്നാണ് ബിസിസിഐ കരുതുന്നത്. എന്നാല്‍ അന്തിമതീരുമാനം ആയിട്ടില്ല.
ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം മത്സരങ്ങള്‍ ആരംഭിക്കാനാണ് സാദ്ധ്യത. ഓഗസ്റ്റ് മാസത്തിലാണ് ടെസ്റ്റ് പരമ്പരയുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: