ഭുവനേശ്വര്‍ : രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് നാശനഷടം വിതച്ച യാസ് ചുഴലിക്കാറ്റിന്റെ കെടുതികള്‍ വിലയിരുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഭുവനേശ്വര്‍ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദി ഗവര്‍ണര്‍ ഗണേശി ലാല്‍, മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവര്‍ക്കൊപ്പമാണ് നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങളില്‍ ആകാശ നിരീക്ഷണം നടത്തിയത്.
അതിനുശേഷം സംസ്ഥാനത്തെ ഉന്നതതല പ്രതിനിധികളുമായി അടിയന്തിര സാഹചര്യം വിലയിരുത്തുകയും കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളും വാഗ്ദാനവും ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റടിച്ചുണ്ടായ മണ്ണിടിച്ചിലില്‍ ഒഡീഷയില്‍ മൂന്ന് പേരാണ് മരിച്ചത്. യാസ് ചുഴലിക്കാറ്റ് ബാധിച്ച ജില്ലകളിലെ 128 മെറൂണ്‍ ഗ്രാമങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഏഴു ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ബൈതരണി നദി, ആനന്ദ്പൂര്‍, അഖുവാപട എന്നിവിടങ്ങളില്‍ അപകടം നില മറികടന്നിരിക്കുകയാണ്.
അവിടെ നിന്നും കൊല്‍ക്കത്തയിലേക്ക് തിരിക്കുകയും പ്രശ്നബാധിത പ്രദേശങ്ങള്‍ നന്ദര്ശിക്കുകയും ചെയ്യും. ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍, മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും.
അതേസമയം പ്രശ്ന ബാധിത പ്രദേശങ്ങളില്‍ ചിഫ് സെക്രട്ടറി അലപന്‍ ബന്ധോപാധ്യായ്ക്കൊപ്പം സന്ദര്‍ശനം നടത്തുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയും അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ യാസ് ചുഴലിക്കാററ് നാശനഷ്ടം വിതച്ച കിഴക്കന്‍ മിഡ്നാപൂര്‍ അധികൃതരുമായും മമമത ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: