കണ്ണൂര്‍/കൂത്തുപറമ്പ്: സംസ്ഥാനത്ത് കോറോണ വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണ്‍ നിലനില്‍ക്കെ ജില്ലയില്‍ വ്യാജവാറ്റിനെതിരെ ശക്തമായ നടപടികളുമായി എക്സൈസ് സംഘം. ബീവറേജുകള്‍ പൂട്ടുകയും കള്ള് ഷാപ്പുകള്‍ അടച്ചിടുകയും ചെയ്തതിനാല്‍ വ്യാജവാറ്റ് ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ വ്യാജമദ്യക്കടത്തും വില്‍പ്പനയും നിര്‍മ്മാണവും കണ്ടെത്താന്‍ എക്സൈസ് വകുപ്പ് ശക്തമായ പരിശോധനകള്‍ ആരംഭിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് വ്യാവാറ്റു കേന്ദ്രങ്ങളാണ് എക്സൈസ് സംഘം തകര്‍ത്തത്. ആയിരക്കണക്കിന് ലിറ്റര്‍ വാഷും വ്യാജമദ്യവും കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.
ഇന്നലെ രാവിലെ കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലിന്റെ നേതൃത്വത്തില്‍ കണ്ണവം ഫോറസ്റ്റ് സഘവും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ണവം – പറമ്പുകാവ് മേഖലകളില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നിലയില്‍ 1000 ലിറ്റര്‍ വാഷ് കണ്ടെത്തി. പ്രതികള്‍ക്കായി സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
250 ലിറ്റര്‍ കൊള്ളുന്ന ഇരുമ്പു ബാരലുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. വെല്ലം, അവില്, നവസാരം, പഴവര്‍ഗങ്ങള്‍ എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ വാഷാണ് കണ്ടെടുത്തത്. വനാതിര്‍ത്തിയോട് ചേര്‍ത്ത് സജ്ജമാക്കിയിരുന്ന വാറ്റുകേന്ദ്രവും കണ്ടെത്തി തകര്‍ത്തു. വാഷ് സൂക്ഷിച്ചുവെച്ച ആളുകളെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് കുത്തുപറമ്പ് എക്സൈസ് റെയിഞ്ച് സംഘം നിരവധി കേസുകള്‍ കണ്ടെടുക്കുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ 9490 ലിറ്റര്‍ വാഷും 60 ലിറ്റര്‍ ചാരായവും കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് സംഘം കണ്ടെടുത്തിട്ടുണ്ട്. സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി. അനീഷ് കുമാര്‍, പ്രജീഷ് കോട്ടായി, പ്രനില്‍ കുമാര്‍, കെ.ബി. ജിമോന്‍, എം. സുബിന്, വനിത സിഇഒ വി. ഷൈനി, റിസര്‍വ്വ് ഫോറസ്റ്റ് വാച്ചര്‍മാരായ ഹരിശങ്കര്‍, സി.പി. ദേവകി എന്നിവരടങ്ങുന്ന സംഘമാണ് കേസ് കണ്ടെടുത്തത്.
മട്ടന്നൂര്‍ പൊറോറയില്വെച്ച് ഇന്നലെ പൊതു സ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയില്‍ ചാരായം നിര്‍മ്മിക്കാനായി സൂക്ഷിച്ച 118 ലിറ്റര്‍ വാഷ് കണ്ടെത്തി. എക്സൈസ് സംഘം നശിപ്പിച്ചു. ഇരിട്ടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരിദാസന് പാലക്കല്‍ വീടും സംഘവും നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.
ശ്രീകണ്ഠാപുരം റേഞ്ച് പ്രിവന്റിവ് ഓഫിസര്‍ വി.വി. ഷാജിയും പാര്‍ട്ടിയും നടത്തിയ റെയ്ഡില്‍ ചേപ്പറമ്പ-അലോറയില്‍ നിന്നും വാറ്റാന്‍ പാകപ്പെടുത്തിയ 140 ലിറ്റര്‍ വാഷ് കണ്ടെടുത്തു. വാഷിന്റെ ഉടമസ്ഥന് ഇ.സി. ഫിലിപ്പ് എന്ന ഈട്ടിക്കല്‍ ബേബിയുടെ പേരില്‍ അബ്കാരി കേസെടുത്തു. മലപ്പട്ടം, നിടിയേങ്ങ, ചേപ്പറമ്പ, കംബ്ലാരി ഭാഗങ്ങളിലായിരുന്നു റെയ്ഡ് നടത്തിയത്. പ്രതി ഓടിപ്പോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. റെയ്ഡില്‍ ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ കെ.വി. സുരേഷ്, സിഇഒമാരായ സി. പ്രദീപ്കുമാര്‍, എം.വി. പ്രദീപന്, പി.ആര്. വിനീത്, വനിതാ സിഇഒ പി.കെ. മല്ലിക, എക്സൈസ് ഡ്രൈവര്‍ കെ.വി. പുരുഷോത്തമന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: