കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കൊറോണ പ്രതിരോധത്തിനായി സേനവത്തിനിറങ്ങിയ സേവാഭാരതിയെ അധിക്ഷേപിച്ചും വ്യാജ ്രപചരണം നടത്തിയും മാതൃഭൂമി എംഡി എം.വി. ശ്രേയാംസ് കുമാര്‍. കൊറോണ രോഗികള്‍ക്കായി കേന്ദ്ര ആയുഷ് വകുപ്പ് പുറത്തിറക്കിയ ആയുഷ് 64 എന്ന ഔഷധം രാജ്യത്തുടനീളം സേവാഭാരതി പ്രവര്‍ത്തകര്‍ വഴി വിതരണം ചെയ്യാനുള്ള തീരുമാനം എത്രയും വേഗം പിന്‍വലിക്കണമെന്നാണ് അദേഹത്തിന്റെ ആവശ്യം. ഇതു വിചിത്രവും നീതീകരിക്കാനാവാത്തതുമായ തീരുമാനമാണ്. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യെശോ നായിക്കിന് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
തീവ്രത കുറഞ്ഞ കോവിഡ് രോഗികള്‍ക്ക് വൈദ്യ നിര്‍ദേശപ്രകാരം മാത്രമുപയോഗിക്കാനുള്ള മരുന്നാണ് ആയുഷ് 64. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗാവസ്ഥകളുള്ളവര്‍ കരുതലോടെയേ ഇതുപയോഗിക്കാവൂ എന്ന് ആയുഷ് മന്ത്രാലയം തന്നെ നിര്‍ദേശിച്ചിട്ടുമുണ്ട്. ഇങ്ങനെയിരിക്കെ, സേവാഭാരതി പ്രവര്‍ത്തകരെയുപയോഗിച്ച് മരുന്ന് കോവിഡ് രോഗികളുടെ വീടുകളിലെത്തിക്കാനുള്ള നീക്കം അശാസ്ത്രീയവും വൈദ്യശാസ്ത്ര ധാര്‍മികതയ്ക്ക് നിരക്കാത്തതുമാണ്. സുപ്രധാനമായ ഈ ദൗത്യത്തിന് സേവാഭാരതിയെ മാത്രം തിരഞ്ഞെടുത്തത് അത്യധികം ആശ്ചര്യവും ഞെട്ടലും ഉളവാക്കുന്നതാണ്. അതിനാല്‍ തീരുമാനം എത്രയും വേഗം പിന്‍വലിക്കണമെന്നും ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍, ആയുഷ് മന്ത്രാലയത്തിനുകീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സാണ് മരുന്നുവിതരണം സേവാഭാരതിയെ ഏല്‍പ്പിച്ചത്. ആയുഷ് സര്‍ട്ടിഫിക്കറ്റുള്ള സ്വകാര്യ ഡോക്ടര്‍മാരെ നിയോഗിച്ചാണ് സേവാഭാരതി മരുന്നുവിതരണം നടത്തുന്നത്. ഈ ഡോക്ടര്‍മാര്‍ രോഗികളുടെ സ്ഥിതിവിവരങ്ങള്‍ വിലയിരുത്തിമാത്രമേ മരുന്നുനല്‍കാന്‍ അനുവദിക്കയുള്ളൂ. സേവാഭാരതിയുടെ വൊളന്റിയര്‍മാരും വീടുകളിലെത്തും. 18-നും 60-നും ഇടയില്‍ പ്രായമുള്ള, തീവ്രതകുറഞ്ഞ കോവിഡ് ബാധിച്ച രോഗികള്‍ക്ക് ഏഴുദിവസത്തിനകമാണ് മരുന്ന് നല്‍കേണ്ടത്. എന്നാല്‍ കോവിഡ് ബാധിച്ചവര്‍ ആധാര്‍ കാര്‍ഡ്, കോവിഡ് പോസിറ്റീവായതിന്റെ റിപ്പോര്‍ട്ട്, സമ്മതപത്രം തുടങ്ങിയവ ഹാജരാക്കണം. ഇതൊക്ക മറച്ചുവെച്ചാണ് മാതൃഭൂമി എംഡി വ്യാജപ്രചരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: