തലവടി: കിടപ്പ് രോഗിക്ക് കട്ടില് നല്കി സേവാഭാരതി. നാല് മാസത്തോളമായി കിടപ്പിലായിരുന്ന തലവടി ഗ്രാമ പഞ്ചായത്ത് 10-ാം വാര്‍ഡില്‍ വാഴേപറമ്പില്‍ കുഞ്ഞുമോള്‍ക്കാണ് സേവാഭാരതി പ്രവര്‍ത്തകര്‍ കട്ടില് എത്തിച്ച് നല്‍കിയത്.
ഫിസിയോതെറാപ്പി ചെയ്യാനായി കട്ടില് ഇല്ലെന്ന് പാലിയേറ്റീവ് കെയര്‍ നഴ്സായ ഗീതാ വി. നായര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്കുമാര്‍ പിഷാരത്തിന്റെ നേതൃത്വത്തില്‍ സേവാഭാരതി പ്രവര്‍ത്തകരായ വിനോദ് വിശ്വംഭരന്, പ്രഭരാജ് സേതു, പ്രശാന്ത് വേന്മന, ശരത്ത് രാമച്ചേരി, രജ്ഞിത്ത് രാജ്, രാഹുല്‍ വള്ളപ്പുര, ആശാപ്രര്ത്തക രമാ മോഹന്‍ എന്നിവര്‍ വീട്ടില്‍ കട്ടില് എത്തിച്ച് നല്‍കുകയായിരുന്നു.
ഫോട്ടോ. തലവടിയില്‍ സേവാഭാരതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കിടപ്പ് രോഗിക്ക് കട്ടില് വീട്ടില്‍ എത്തിച്ച് നല്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: