ന്യൂദൽഹി: കൊവിഡ് രൂക്ഷമായതിനെ തുടർന്ന് യുഎഇ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് ജൂണ്‍ 14 വരെ നീട്ടി. അവസാന 14 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ താമസിച്ചിട്ടുള്ളവര്‍ക്ക് മറ്റൊരു രാജ്യത്ത് നിന്നും യുഎഇയിലേയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല.
നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യേഗസ്ഥര്‍, യുഎഇ സ്വദേശികള്‍, യുഎഇയില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവരെ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ ഇവരും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം യാത്ര ചെയ്യാന്‍. യുഎഇ ദേശീയ ദുരന്തനിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
യുഎഇയിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലെത്തിയാല്‍ ആറുമാസത്തിനുള്ളില്‍ തിരികെയെത്തണം. ഇല്ലെങ്കില്‍ വിസ ക്യാന്‍സലായി പോവും. നിരവധിപേരാണ് ഇങ്ങനെ ജോലി പോവുമെന്ന ഭീതിയില്‍ കഴിയുന്നത്. മറ്റൊരു രാജ്യത്തിന്റെ നയതന്ത്രപരമായ തീരുമാനമായതിനാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇങ്ങനെ ഗള്‍ഫ് മേഖലയില്‍ ജോലിയ ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തീക മേഖലയ്ക്കും കനത്ത തിരിച്ചടയാവും ഉണ്ടാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: