ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മനുഷ്യനിര്‍മിതമാണെന്നും കമ്യൂണിസ്റ്റ് ചൈന തയാറാക്കിയ ജൈവായുധമാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകി യുഎസ് ഇന്റലിജന്‍സ് രേഖ. വുഹാനിലെ ലാബില്‍ നിന്നാണ് വൈറിസിന്റെ ഉത്ഭവമെന്നു യുഎസ് ഇന്റെലിജന്‍സ് റിപ്പോര്‍ട്ട്. 2019 നവംബറില്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ മൂന്നു ഗവേഷകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന യുഎസ് ഇന്ററലിജന്‍സ് വിവരം വോള്‍ സ്ട്രീറ്റ് ജേണല്‍ പത്രം പുറത്തുവിട്ടു. കൊവിഡിനെ ചൈന പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുന്‍പാണ് ഗവേഷകര്‍ ചികിത്സ തേടിയത്. ചികിത്സ തേടിയ ഗവേഷകരുടെ പൂര്‍ണ വിവരങ്ങള്‍, സമയം എന്നിവയടക്കം വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നും പത്രം വ്യക്തമാക്കി.
കൊവിഡിന്റെ തുടക്കം എവിടെ നിന്നാണെന്ന അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചു ലോകാരോഗ്യ സംഘടനയുടെ യോഗം ഇന്നു ചര്‍ച്ച ചെയ്യാനിരിക്കെയാണു നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. സാര്‍സ് വൈറസിനെ ജൈവായുധമായി ഉപയോഗിക്കുന്നതിനെക്കുറിച്ചു 2015ല്‍ ചൈനീസ് സേന ചര്‍ച്ച നടത്തിയതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മൂന്നാം ലോകയുദ്ധം നേരിട്ടല്ല, മറിച്ച് ഇത്തരം വൈറസ് ആക്രമണങ്ങളിലൂടെയാണു വേണ്ടതെന്നായിരുന്നുവത്രെ ചൈനീസ് സേനയുടെ നിലപാട്.
വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാന്‍ തയാറായില്ലെങ്കിലും കൊവിഡിന്റെ ഉറവിടത്തെക്കുറിച്ചും രോഗത്തിന്റെ ആദ്യ കാലങ്ങളെക്കുറിച്ചും ബൈഡന് ഭരണകൂടത്തിന് ഗൗവമേറിയ സംശയങ്ങളുണ്ടെന്നു യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് വ്യക്തമാക്കി. ആരുടെയും ഇടപെടലോ രാഷ്ട്രീയ താത്പര്യങ്ങളോ ഇല്ലാത്ത വിദഗ്ധ അന്വേഷണത്തിന് ഡബ്ല്യുഎച്ച്ഒയോടും അംഗരാഷ്ട്രങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കാനാണു യുഎസ് ശ്രമിക്കുന്നതെന്നും വക്താവ്.
ഡബ്ല്യുഎച്ച്ഒയുടെ പത്തംഗ സംഘം കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് നടത്തിയ ആദ്യ ഘട്ടം പഠനത്തില്‍ വുഹാന്‍ ലാബില്‍ നിന്നല്ല രോഗം പടര്‍ന്നതെന്നാണു പറയുന്നത്. എന്നാല്‍, കഴിഞ്ഞ മാര്‍ച്ചില്‍ യുഎസ്, നോര്‍വെ, ക്യാനഡ, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തി. രോഗത്തിന്റെ തുടക്കകാലത്തെ മനുഷ്യരെയും മൃഗങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ സമഗ്രമായി ലഭ്യമാക്കണമെന്ന് ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തില്‍ ചൈന കുറേക്കൂടി സുതാര്യത പുലര്‍ത്തണമെന്നു യുഎസ് ആവശ്യപ്പെട്ടെങ്കിലും ചൈന ഇതിനോടു പ്രതികരിച്ചിട്ടില്ല. വുഹാന്‍ ലാബില്‍ നിന്നു ഗവേഷകരിലേക്കും തുടര്‍ന്നു മനുഷ്യരാശിയിലേക്കും പടരുകയായിരുന്നു വൈറസ് എന്നാണ് ട്രംപ് ഭരണകൂടം ആരോപിച്ചത്. എന്നാല്‍, യുഎസ് അനാവശ്യമായി ആരോപണമുന്നയിക്കുകയാണെന്നാണു ചൈനയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: