അമ്പലപ്പുഴ: സിപിഎം പ്രവര്‍ത്തനവുമായി പഞ്ചായത്ത് സെക്രട്ടറി, അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്ത്. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം. കോവിഡ് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഒരു വാര്‍ഡിലെ അംഗത്തിന് അഞ്ച് പേരെ തെരഞ്ഞെടുത്ത് പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്ന് വാളണ്ടിയര്‍ പാസ് വാങ്ങി നല്‍കാം എന്നാണ് തീരുമാനം. വാര്‍ഡിലെ കാര്യങ്ങള്‍ പൂര്‍ണ്ണമായും ഗ്രാമ പഞ്ചായത്തംഗത്തിന്റെ മേല്‍നോട്ടത്തിലുമാണ് നടക്കുന്നത്.
എന്നാല്‍ ബിജെപിയുടെ ഗ്രാമ പഞ്ചായത്തംഗങ്ങളുടെ വാര്‍ഡുകളില്‍ ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം വളരെ മോശമാണന്ന് സെക്രട്ടറി ആരോപിക്കുകയും ഈ വാര്‍ഡുകളില്‍ ഡിവൈഎഫ്ഐക്കാരെ കൂടി ചുമതപ്പെടുത്തി അവര്‍ക്കും വാളണ്ടിയര്‍ പാസ് നല്‍കിയാണ് പഞ്ചായത്ത് സെക്രട്ടറി രാഷ്ട്രീയം കളിക്കുന്നത്.
കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ നേതാവ് പഞ്ചായത്ത് ജീവനക്കാരനെ സെക്രട്ടറിയുടെ മുറിയില്‍ വെച്ച് മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ ഇതും സെക്രട്ടറിയുടെ ഒത്താശയോടെയാണെന്ന് ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ഈ മാസം അവസാനം വിരമിക്കാന്‍ ഇരിക്കെയാണ് സിപി
എം നേതാക്കളെ സന്തോഷിപ്പിക്കാന്‍ പഞ്ചായത്ത് ഓഫീസിനെ തന്നെ സിപിഎം ഓഫീസാക്കാന്‍ സെക്രട്ടറി ശ്രമം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: