കണ്ണൂര്‍: കോവിഡ് 19 എന്ന മഹാമാരി ലോകം കീഴടക്കുമ്പോഴും നാം അതിനെ അതിനെ അതിജീവിക്കാന്‍ ഭഗീരഥ പ്രയത്നം നടത്തുമ്പോള്‍ നന്മ കൈവിടാതെ നിറഞ്ഞ മനസ്സുമായി കണ്ണൂര്‍ വൈല്‍ഡ്ലൈഫ് റെസ്ക്യൂവെര്‍സ് കൂട്ടായ്മ. കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വീടുകളില്‍ പലയിടങ്ങളിലായി കണ്ടെത്തിയ നിരവധി പാമ്പുകളെയാണ് വൈല്‍ഡ്ലൈഫ് റെസ്ക്യൂവെര്‍സ് കൂട്ടായ്മയിലെ അംഗങ്ങള്‍ പിപിഇ കിറ്റ് അടക്കമുളള കേവിഡ് പ്രതിരോധ സാമഗ്രികള്‍ ഉപയോഗിച്ച് വീടുകളിലെത്തി പിടികൂടിയത്.
ഏഴോം പഞ്ചായത്തിലെ ഒരു വീട്ടിനകത്ത് കയറിയ പാമ്പിനെ കഴിഞ്ഞ ദിവസം പ്രിയേഷ് ദാമോദരന്‍ എന്ന റെസ്ക്യൂവെര്‍ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പിടികൂടി അനുയോജ്യമായ ആവാസ വ്യവസ്ഥയില്‍ തുറന്നു വിട്ടു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലയിലെ വന്യജീവികളെ സംരക്ഷിച്ചു വരികയാണ് പ്രിയേഷ്. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ നൂറുകണക്കിന് പാമ്പുകളേയും മറ്റ് ജീവികളെയും കൂട്ടായ്മയിലെ അംഗങ്ങള്‍ പ്രതിഫലേച്ഛയില്ലാതെ സംരക്ഷിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: