അടുത്ത 10 ശ്ലോകങ്ങള്‍ ഈ വിഷയത്തെ വിവരിക്കുന്നു.
ശ്ലോകം 339
അന്തര്‍ ബഹിഃ സ്വം സ്ഥിര
ജങ്ഗമേഷു
ജ്ഞാത്വാളത്മനാധാരതയാ വിലോക്യ
ത്യക്താഖിലോപാധിരഖണ്ഡരൂപഃ
പൂര്ണാത്മനാ യഃ സ്ഥിത ഏഷ മുക്തഃ
സ്ഥാവര ജംഗമങ്ങളായ എല്ലാറ്റിനും അകത്തും പുറത്തും ആധാരമായി സ്വന്തം ആത്മാവിനെ സാക്ഷാത്കരിച്ച് എല്ലാ ഉപാധികളേയും വെടിഞ്ഞ് അഖണ്ഡവും പൂര്‍ണവുമായ ആത്മസ്വരൂപത്തില്‍ സ്ഥിതി ചെയ്യുന്നവനാണ് മുക്തന്.
മുക്ത പുരുഷന്റെ അനുഭൂതിയുടെ സമ്പൂര്‍ണ വിവരണമാണ് ഇവിടെ പറയുന്നത്. അജ്ഞാനത്തേയും അതില്‍ നിന്നുണ്ടാകുന്ന സകല ഉപാധികളേയും വെടിഞ്ഞ് യാതൊരു പരിമിതകളുമില്ലാത്ത പരിപൂര്‍ണമായ പരമാത്മാവില്‍ മുക്തന് നിലകൊള്ളുന്നു. അത് തന്നെയായിത്തീരുന്നു.
ആത്മാവിന്റെ നിലവാരത്തില്‍ നിന്ന് നോക്കുമ്പോള്‍ അത് മാത്രമേ ഉള്ളൂ .
അകത്തും പുറത്തും എല്ലായിടത്തും എല്ലാറ്റിലും ആത്മാവ് മാത്രം. ചേതനയുള്ളതിലും ഇല്ലാത്തതിലും ആത്മാവ് നിറഞ്ഞിരിക്കുകയാണ്. സ്വന്തം ആത്മാവ് തന്നെയാണ് അതെന്ന് ബോധിക്കുന്നതാണ് വിമുക്തി.
ശരീരത്തിന്റെ നിലവാരത്തില്‍ നിന്ന് നോക്കുമ്പോള്‍ മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് കുറയൊക്കെ മനസ്സിലാക്കാന്‍ പറ്റും. രൂപം, കരുത്ത്, നിറം എന്നിങ്ങനെ. മനസ്സിന്റെ തലത്തിലാണെങ്കില്‍ മറ്റുള്ളവരുടെ ഉള്ളിലിരുപ്പ് മുഴുവന്‍ അറിയാനായില്ലെങ്കിലും സ്നേഹം, ദയ മുതലായവ അനുഭവിക്കാം. ബുദ്ധി തലത്തില്‍ മറ്റൊരാളുടെ ആശയ ആദര്‍ശങ്ങളെ അറിയാനാകും.
അതുപോലെ ആദ്ധ്യാത്മിക നിലവാരത്തില്‍ ഉയര്‍ന്ന് നിന്ന് നോക്കിയാലേ ആത്മതത്ത്വത്തെക്കുറിച്ച് അറിയാനാവൂ.
ശരീരമനോബുദ്ധിതലങ്ങളില് നിന്ന് പ്രജ്ഞയെ പിന്‍വലിച്ച് അതിനെ കൂടുതല്‍ സൂക്ഷ്മമാക്കി ആദ്ധ്യാത്മിക നിലവാരത്തിലേക്ക് ഉയര്‍ത്തണം. അപ്പോള്‍ എല്ലാം ബ്രഹ്മമയമായി കാണാനാകും. എല്ലാ ഉപാധികളേയും വെടിഞ്ഞാല്‍ അഖണ്ഡ ഏകരസമായ ആത്മാവിനെ അനുഭവമാക്കാം.
ഈ മുക്താവസ്ഥയ്ക്ക് അകമെന്നോ പുറമെന്നോ ഭേദമില്ല. എല്ലാ ഭേദകല്പ്പനകളും പരമാത്മാ അനുഭൂതിയില്‍ ഒന്നായിച്ചേരും.
ശ്ലോകം 340
സര്വ്വാത്മതാബന്ധ വിമുക്തി ഹേതുഃ
സര്വ്വാത്മഭാവാന്ന പരോളസ്തി കശ്ചിത്
ദൃശ്യാഗ്രഹേ സത്യുപപദ്യതേളസൗ
സര്വ്വാത്മഭാവോ/സ്യ സഭാ
സദാത്മനിഷ്ഠയാ
ബന്ധവിമുക്തിക്ക് കാരണം സര്വ്വാത്മഭാവമാണ്. സര്വ്വാത്മഭാവത്തിന് മീതേ മറ്റൊന്നുമില്ല. ഈ സര്‍വ്വാത്മഭാവം നിരന്തരമായ ആത്മനിഷ്ഠ കൊണ്ട് ദൃശ്യത്തെ ഗ്രഹിക്കാതിരുന്നാല്‍ കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: