ജയ്പൂര്‍: വിമത കോണ്‍ഗ്രസ് നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ സച്ചിന് പൈലറ്റിന്റെ സംഘത്തില്‍പ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ ഹേമാറാം ചൗധരി രാജിവെച്ചു. ഇത് അവിടുത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. സ്പീക്കര്‍ സി.പി. ജോഷിയാകട്ടെ ഈ രാജിക്കത്ത് സ്വീകരിക്കണോ വേണ്ടയോ എന്ന ആശങ്കയിലും.
ഗുഡമലാനി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചൗധരി തന്റെ രാജിക്കത്ത് ഉടന്‍ സ്വീകരിക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേ സമയം സച്ചിന് പൈലറ്റിന്റെ വിശ്വസ്തനും വിശ്വവേന്ദ്ര സിംഗിന്റെ മകനുമായ അനിരുദ്ധ സിംഗ് പറഞ്ഞത് ഇത് രാജസ്ഥാന് രാഷ്ട്രീയത്തിലെ പുതിയൊരു തുടക്കമാണ് എന്നാണ്. കഴിഞ്ഞ വര്‍ഷം സച്ചിന് പൈലറ്റിന്റെ നേതൃത്വത്തില്‍ വിമതര്‍ കലാപം ഉണ്ടാക്കിയപ്പോള്‍ പൈലറ്റിനൊപ്പം ഉറച്ചുനിന്ന എംഎല്‍എ ആണ് വിശ്വവേന്ദ്ര സിംഗ്. അതിന്റെ പേരില്‍ വിശ്വവേന്ദ്ര സിംഗ്, രമേഷ് മീണ എന്നിവര്‍ക്ക് കാബിനറ്റ് മന്ത്രിപദവികള്‍ നഷ്ടമായി. പൈലറ്റിന് തന്നെ ഉപമുഖ്യമന്ത്രിപദവിയും രാജസ്ഥാന് കോണ്‍ഗ്രസിലെ അധ്യക്ഷപദവിയും നഷ്ടമായി.
എന്നാല്‍ വീണ്ടും വിമതനേക്കാളെല്ലാവരും കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിപ്പോവുകയായിരുന്നു. ഇവര്‍ക്കെല്ലാം നഷ്ടമായ മന്ത്രിസ്ഥാനം തിരിച്ചുനല്‍കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. ഇതിനിടയിലാണ് ചൊവ്വാഴ്ച ഹേമാറാം ചൗധരി രാജി. ഇത് സംസ്ഥാനകോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ തരംഗം ഉണ്ടാക്കിയിരിക്കുകയാണ്. കാരണം കോണ്‍ഗ്രസിന്റെ സീനിയര്‍ എംഎല്‍എമാരില്‍ ഒരാളാണ് ചൗധരി. ആറ് തവണ എംഎല്‍എ ആയ ഇദ്ദേഹം കഴിഞ്ഞ തവണ റവന്യൂ മന്ത്രിയായി. കോണ്‍ഗ്രസിലെ വിമതകലാപം കെട്ടടങ്ങിയിട്ടില്ലെന്നതിന്റെ സൂചനയാണ് ചൗധരിയുടെ രാജിയെന്ന് പറയപ്പെടുന്നു. നേരത്തെ ഗെലോട്ട് സര്‍ക്കാരിനെതിരായ അസംതൃപ്തി പല തവണ ഹേമാറാം ചൗധരി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഈയിടെ നിയമസഭയിലും അദ്ദേഹം ഈ അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. റോഡുകളുടെ വികസനപ്രവര്‍ത്തനങ്ങളുടെ ശോച്യാവസ്ഥ സിബിഐ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യമുയര്‍ത്തിയിരുന്നു.
ഹേമറാം ചൗധരിയുടെ രാജിയില്‍ ആരെയാണ് താങ്കള്‍ ആരെയാണ് കുറ്റപ്പെടുത്തുക എന്ന് ബിജെപി സംസ്ഥാന നേതാവ് സതീഷ് പൂനിയ ചോദിച്ചു. ‘കോറോണ മാനേജ് ചെയ്യുന്നതിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നതിലും ഗെലോട്ട് പരാജയപ്പെട്ടു,’ സതീഷ് പൂനിയ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: