മലപ്പുറം : സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന (മ്യൂകോര്‍ മൈകോസിസ്) രോഗബാധ മലപ്പുറത്തും റിപ്പോര്‍ട്ട് ചെയ്തു. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ 62കാരനാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.
കോവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ന്യൂമോണിയ പിടിപെട്ടെങ്കിലും അത് ഭേദമായി വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും കാഴ്ചയ്ക്ക് മങ്ങലും അനുഭവപ്പെട്ടതോടെയാണ് സ്വകാര്യ ആശുപത്രിയില്‍ വീണ്ടും ചികിത്സ തേടുകയും പിന്നീട് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുകയുമായിരുന്നു.
അദ്ദേഹത്തെ പിന്നീട് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇടത് കണ്ണ് നീക്കം ചെയ്യുകയായിരുന്നു. ഇല്ലെങ്കില്‍ മസ്തിഷ്കത്തിലേക്ക് ഫംഗസ് പടരാനുള്ള സാധ്യതയുള്ളതിനാലാണ് കണ്ണ് നീക്കം ചെയ്തത്.
നേരത്തെ കൊല്ലത്തും ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത് ഏഴ് പേര്‍ക്കാണ് നേരത്തെ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്ന് പേര് തമിഴ്നാട് സ്വദേശികളായിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയും അതിനൊപ്പം ബ്ലാക്ക് ഫംഗസ് കൂടി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്ന്നി്ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: