കലവൂര്‍: ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് വൈദ്യുതി കണക്ഷന് പോലും നല്‍കാതെ ഭരണകൂടം പകപോക്കുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് പുത്തന്‍പുരയ്ക്കല്‍ കൊച്ചുത്രേസ്യയോടാണ് അധികാരികള്‍ പകപോക്കുന്നത്. ആര്യാട് ബ്ലോക്ക് ഡിവഷനിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതാണ് കൊച്ചുത്രേസ്യ ചെയ്ത കുറ്റം.
പ്രകൃതിക്ഷോഭത്തില്‍ വീട് നശിക്കുകയും വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു. മൂന്നു ദിവസം പിന്നിട്ടിട്ടും വൈദ്യുതി കണക്ഷന് നല്‍കിയിട്ടില്ല.പാതിരപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനില്‍ പരാതി പറഞ്ഞിട്ടും. നാളെ ആകട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. സാമൂഹ്യ ഭക്ഷണശാലയില്‍ നിന്നും നല്കുന്ന സൗജന്യ ഭക്ഷണ വിതരണത്തില്‍ പോലും ബിജെപിക്കാരായവരുടെ കുടുംബങ്ങളോട് വിവേചനം കാട്ടുന്നു.
വെള്ളക്കെട്ട് കാരണം പാചകം ചെയ്യാന്‍ പോലും പറ്റാത്ത ഇവര്‍ക്ക് സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിച്ചുകൊടുക്കുന്ന ഭക്ഷണ പൊതി മാത്രമാണ് ഏക ആശ്രയം. വീടു നഷ്ടപ്പെട്ടവര്‍ വില്ലേജ് ആഫീസര്‍ക്ക് നല്കിയ അപേക്ഷ പോലും കൈപറ്റാതെ സിപിഎമ്മുകാരനായ വാര്‍ഡ് മെമ്പറെ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ്. സിപിഎമ്മിന്റെ സെല്‍ ഭരണമാണ് ഇവിടെ നടക്കുന്നതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: