കൊട്ടാരക്കര: ലോക്ക്ഡൗണ്‍ പരിശോധന കര്‍ശനമാക്കിയ പോലീസിനെ സഹായിക്കാന്‍ പുലമണില്‍ കാക്കിയിടാതെ സൂസിയുമുണ്ട് എപ്പോഴും. അതെ, യൂണിഫോമും ഐഡിയുമില്ലാതെ പോലീസുകാര്‍ക്കൊപ്പം പരിശോധനയ്ക്ക് സദാ കൂടെ ഈ സൂസി എന്ന തെരുവു നായയാണ്. പുലമണ്‍ ജങ്ഷനില്‍ ദേശീയപാതയും എംസി റോഡും സംഗമിക്കുന്ന ട്രാഫിക്കില്‍ പോയിന്റിലാണ് സൂസിയുടെ സേവനം.
കൈകാണിച്ചിട്ട് വാഹനം ഒതുക്കിയില്ലെങ്കില്‍ റോഡിന് മധ്യഭാഗത്ത് കിടന്ന് തടയും സൂസി. പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും സൂസി റെഡിയാണ്. കൊട്ടാരക്കര സ്റ്റേഷനിലെ പോലീസുകാരാണ് സൂസിക്കുള്ള ഭക്ഷണവും വെള്ളവും നല്കിവന്നിരുന്നത്. എന്നാല്‍ ബിസ്കറ്റും ഭക്ഷണവും നല്‍കുന്നതിന്റെ സ്നേഹം മാത്രമല്ല സൂസി ലോക്ക്ഡൗണ്‍ വേളയില്‍ പ്രകടിപ്പിക്കുന്നത്.
ശാന്തസ്വഭാവമുള്ള ഈ തെരുവുനായ സാധാരണ സമയങ്ങളില്‍ ട്രാഫിക്ക് നിയമം തെറ്റിച്ചു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന ആളുകളെ തടയുകയും ചെയ്യും. വാഹന പരിശോധനയില്‍ ബ്രേക്കിങ് പോയിന്റിന് മുന്നിലാണ് സൂസി നിലയുറപ്പിക്കുക. പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന മാറ്റുമ്പോള്‍ റോഡിന്റെ മറ്റ് ദിശകളിലേക്ക് സൂസിയും മാറിക്കിടക്കും. വാഹന പരിശോധനകള്‍ കൃത്യമായി നടത്തുന്നുണ്ടോ എന്ന ഭാവത്തില്‍…
രമേശ് അവണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: