തിരുവനന്തപുരം:പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയില്‍ നിന്നും എട്ടു കോടിയോളം രൂപയുടെ തട്ടിപ്പുനടത്തിയ വിജീഷ് വര്‍ഗീസിനെ കേരള പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരില്‍ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഭാര്യയും കുട്ടികളും ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നു.
തിങ്കളാഴ്ച പ്രതിയെ കേരളത്തില്‍ എത്തിക്കും. ക്രമക്കേട് കണ്ടെത്തിയ ഉടനെ വിജീഷും കുടുംബവും ഒളിവില്‍ പോവുകയായിരുന്നു. മൂന്നു ദിവസം മുമ്പാണ് കേരള പോലീസ് ബാംഗ്ലൂരിലേക്ക് പോയത്.
കൊല്ലം സ്വദേശി വിജീഷ് വര്‍ഗ്ഗീസ് സ്ഥിര നിക്ഷേപം നടത്തിയ 8.13 കോടി ബാങ്കില്‍ നിന്നും വെട്ടിച്ചതായാണ് കണ്ടെത്തല്‍. പത്തനംതിട്ട നഗരത്തിലെ കനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കാണ് ഇയാള്‍. ബാങ്ക് നടത്തിയ ഓഡിറ്റിലാണ് ഇക്കാര്യം കണ്ടെത്തിയത്.
14 മാസങ്ങളായി പല സമയങ്ങളിലായാണ് ഇടപാട് പണം ഇയാള്‍ മോഷ്ടിച്ചിരിക്കുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാത്ത ദീര്‍ഘകാല നിക്ഷേപ അക്കൗണ്ടുകളില്‍ നിന്നാണ് വിജീഷ് വര്‍ഗീസ് പണം തട്ടിയെടുത്തത്.
ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം ഉള്ള അക്കൗണ്ട് അതിന്റെ ഉടമ അറിയാതെ ക്ലോസ് ചെയ്തതായി അന്ന് പരാതി ലഭിച്ചിരുന്നു. ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് ആയിരുന്നു ഇത്. ഇക്കാര്യം ജീവനക്കാരന് ബാങ്ക് മാനേജറെ അറിയിച്ചു. ഇതോടെ ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നല്കി. തുടര്‍ന്ന് ബാങ്കിന്റെ കരുതല്‍ അക്കൗണ്ടില്‍നിന്നുള്ള പണം തിരികെ നല്കി പരാതി പരിഹരിക്കുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് നടത്തിയ ഒരുമാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് വിജീഷ് നടത്തിയതായി കണ്ടെത്തിയത്.
നിലവില്‍ ഫെബ്രുവരി മുതല്‍ വിജീഷ് ഒളിവിലാണ്. ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പമാണ് ഇയാള്‍ മുങ്ങിയിരിക്കുന്നത്. വിജീഷിന്റെയും ഭാര്യയുടെയും മൊബൈല്‍ ഫോണുകളും ഫെബ്രുവരി 11 മുതല്‍ സ്വിച്ച് ഓഫാണ്.
ഇയാള്‍ ഉപയോഗിച്ചിരുന്ന കാര്‍ കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ളാറ്റില്‍നിന്നും പോലീസ് കണ്ടെത്തിയിരുന്നു. നേരത്തെ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന വിജീഷ് ഉത്തരേന്ത്യയില്‍ ഒളിവില്‍ കഴിയുകയാണെന്നായിരുന്നു നേരത്തെ പോലീസിന്റെ നിഗമനം. പിന്നീട് ചോദ്യം ചെയ്യലില്‍ ലഭിച്ച ചില മൊഴികളുടെ അടിസ്ഥാനത്തില്‍ വിജീഷിന്റെ താവളം കണ്ടുപിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: