ന്യൂദല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഈദ് മുബാറക് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച ഈദുല്‍ഫിത്തര്‍ ആഘോഷങ്ങളോടനുബന്ധിച്ചാണ് അദ്ദേഹം ട്വിറ്ററില്‍ മുസ്ലിംസഹോദരന്മാരുള്പ്പെടെ എല്ലാവരെയും അഭിവാദ്യം ചെയ്ത് പോസ്റ്റിട്ടത്.
‘ ഈദുല്‍ ഫിത്തര്‍ സന്ദര്‍ഭത്തില്‍ എല്ലാവര്ക്കും നന്മനേരുന്നു. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി ഈ ആഗോള മഹാമാരി നമ്മള് മറികടന്നേക്കും. അതുവഴി മനുഷ്യക്ഷേമം ഊട്ടിയുറപ്പിക്കും. ഈദ് മുബാറക്,’ ഇതായിരുന്നു പ്രധാനമന്ത്രി ട്വിറ്ററില്‍ നല്കിയ ഈദ് സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: