കൊല്ലം: ലോക്ഡൗണിനെ തുടര്‍ന്ന് കൊറോണ രോഗികള്‍ക്കും തെരുവില്‍ അലയുന്നവര്‍ക്കും ഭക്ഷണം എത്തിക്കാന്‍ വേണ്ടി ആരംഭിച്ച നമോ കിച്ചണ്‍ പൂട്ടണമെന്ന് മേയര്‍. ഉളിയക്കോവില്‍ കൗണ്‍സിലര്‍ ടി.ആര്. അഭിലാഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നമോ കിച്ചണാണ് പൂട്ടണമെന്ന് ആവശ്യപ്പെട്ടത്.
ഒരു ദിവസം മുന്നൂറിലേറെ ഭക്ഷണ പൊതികളാണ് എത്തിച്ചുനല്‍കുന്നത്. ഓരോ ദിവസവും വിഭവസമൃദ്ധമായ ഭക്ഷണമാണ് കൊടുക്കുന്നത്. നാട്ടുകാരുടെ പൂര്‍ണ്ണമായ പിന്തുണയോടെയാണ് നമോ കിച്ചന് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയകാരണങ്ങളാണ് കിച്ചന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ ജനകീയഹോട്ടലില്‍ നിന്നും ഭക്ഷണം എത്തിക്കാമെന്നാണ് മേയറുടെ നിലപാട്.
നമോ കിച്ചന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ല. നിരവധി പേര്‍ക്ക് ആശ്രയമാണ് നമോ കിച്ചന്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടാണ് പ്രവര്‍ത്തനം. ജനകീയ ഹോട്ടലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാണ് – ടി ആര് . അഭിലാഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: