ലക്നൗ: കോവിഡ് വാക്സിന് വാങ്ങാന്‍ ഉത്തര്‍പ്രദേശ് 100 ബില്യണ്‍ രൂപവരെ ചെലവഴിക്കും. ഫൈസര്‍, റഷ്യയുടെ സ്പുട്നിക് അഞ്ചിന്റെ ഉത്പാദകരുടെ പ്രാദേശിക പങ്കാളി തുടങ്ങിയവരുമായി സംസ്ഥാന സര്‍ക്കാര്‍ ഈ ആഴ്ച പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പല സംസ്ഥാനങ്ങളും വാക്സിനേഷന് കുറയ്ക്കുന്നതിനിടെയാണ് രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിന്റെ മാതൃകാപരമായ നീക്കം.
അസ്ട്രാ സെനകയുടെയും നൊവാക്സിന്റെയും വാക്സിനുകള്‍ ഉത്പാദിപ്പിക്കാന്‍ അനുമതി നേടിയിട്ടുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്ഐഐ), കാഡില ഹെല്‍ത്ത് കെയര്‍, ഭാരത് ബയോടെക് എന്നിവരുമായി കരാറിലേര്‍പ്പെടുന്നതിന് മുന്‍പുള്ള ചര്‍ച്ചകള്‍ നടത്തി. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 40 ദശലക്ഷം ഡോസുകള്‍ വാങ്ങാനുള്ള ആഗോള ടെന്‍ഡറിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്ന് സംസ്ഥാനത്തിന്റെ വക്താവ് നവ്നീത് സെഹ്ഗാള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.
വ്യാഴാഴ്ച വൈകിട്ടോടെ ഇ-കത്തുവഴി ജോണ്സന് ആന്റ് ജോണ്‍സന്റെ പങ്കാളിത്തവും ടെന്‍ഡറില്‍ സ്ഥിരീകരിക്കാനായി. സ്പുട്നിക് അഞ്ചിന്റെ ഇന്ത്യയിലെ വിതരണക്കാരായ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായും സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പണം ഒരു പ്രശ്നമല്ല. വലിയ ബഡ്ജറ്റുണ്ട്.’-മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സെഹ്ഗാള്‍ പറഞ്ഞു. 100 ബില്യണ്‍ രൂപവരെ ഞങ്ങള്‍ ചെലവഴിക്കും.
വാക്സിന് വാങ്ങാന്‍ മറ്റിടങ്ങളില്‍നിന്ന് തുക വകമാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോവിഷീല്‍ഡിന്റെയും കോവാക്സിന്റെയുംകൂടി ഒരുകോടി ഡോസുകള്‍ക്ക് നേരത്തേ ഓര്‍ഡര്‍ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: