ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,44,776 പേര് രോഗമുക്തി നേടുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടു.
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നിരുന്ന സംസ്ഥാനങ്ങളായ ദല്‍ഹിയിലും ഉത്തര്‍പ്രദേശിലേയും രോഗികളുടെ എണ്ണം കുറയാന്‍ തുടങ്ങുകയും ഓക്സിജന്‍ സിലിണ്ടര്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് ഇപ്പോള്‍ ക്ഷാമമില്ലന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
രാജ്യത്തുടനീളം 2,40,46,809 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,00,79,599 പേര് രോഗമുക്തരായി. വിവിധ സംസ്ഥാനങ്ങളിലായി 37,04,893 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,62,317 പേര് കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്തിരുന്നു.
മഹാരാഷ്ട്രയാണ കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 42,582 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത് കൂടാകെ കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നുതന്നെയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളില്‍ 49.79 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.
രാജ്യത്തുടനീളം 17,92,98,584 പേര്‍ക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിനേഷന് നല്കി. 31,13,24,100 പേരുടെ സാമ്പിള്‍ പരിശോധിച്ചു. വ്യാഴാഴ്ച മാത്രം 18,75,515 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: