എടത്വ: ക്വാറന്റെയിനില്‍ കഴിയുന്ന രോഗികളുടെ വീടുകളിലെ റേഷന്‍ നഷ്ടപ്പെടുന്നതായി പരാതി. പൊതുപ്രവര്‍ത്തകനായ ഡോ. ജോണ്സണ് വി. ഇടിക്കുളയാണ് മുഖ്യമന്ത്രിക്കും, ഭക്ഷ്യ മന്ത്രിക്കും പരാതി നല്‍കിയത്.
വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ ഉടമസ്ഥതയിലാണ് റേഷന്‍ കാര്‍ഡുള്ളത്. വീട്ടിലെ ഒരംഗം കോവിഡ് ബാധിതനായാല്‍ എല്ലാവരും നിരീക്ഷണത്തിലായിരിക്കണമെന്നാണ് നിര്‍ദ്ദേശം. വീട്ടിലുള്ളവര്‍ക്ക് പുറത്തിറങ്ങുവാന്‍ കഴിയാത്തതുമൂലം വിരലടയാളം പതിപ്പിക്കുവാന്‍ സാധിക്കാത്തതില്‍ റേഷന്‍ വിഭവങ്ങളും സര്‍ക്കാറിന്റെ ആനുകൂല്യങ്ങളും നഷ്ടമാകുകയാണ്.
ഏത് റേഷന്‍ കടകളില്‍ നിന്നും റേഷന്‍ വാങ്ങാമെന്ന് നിയമമുണ്ടെങ്കിലും ഒടിപി വഴി സാധ്യമാകുന്നില്ല. കോറന്റെയിനില്‍ കഴിയുന്ന വീടുകളിലെ റേഷന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നാവവശ്യപെട്ടാണ് ഡോ. ജോണ്സണ് വി. ഇടിക്കുള പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: