കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനതലത്തില്‍ നടത്തുന്ന വിവിധ സേവാ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ച് വിശ്വഹിന്ദു പരിഷത്ത്. ബജ്രംഗ്ദള് ദുര്‍ഗ്ഗാ വാഹിനി എന്നിവയിലെ യുവജന ശക്തിയെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനം. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം, മരുന്ന്, രക്തം എന്നിവ ലഭ്യമാക്കുന്നതിനൊപ്പം ശുചീകരണ പരിപാടികളും നടത്തുന്നുണ്ട്.
വിശ്വഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിലെല്ലാം കൊവിഡ് ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ആംബുലന്‍സ് സൗകര്യവും ഓണ്‍ലൈന്‍ വാക്സിനേഷന് ബുക്കിങ്ങിനുള്ള സൗകര്യവും സേവാ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ജനങ്ങള്‍ക്ക് കൊവിഡ് സംബന്ധമായ സംശങ്ങള്‍ ദൂരീകരിക്കാനായി ഡോക്ടറോട് ചോദിക്കാം എന്ന ഓണ്‍ലൈന്‍ പരിപാടി ആശുപത്രികളുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ട്. കൂടാതെ 14ന് രാവിലെ എട്ട് മുതല്‍ ക്ഷേത്രങ്ങളില്‍ മൃത്യുഞ്ജയഹോമം നടത്തുമെന്നും സംസ്ഥാന മന്ദിര്‍ പ്രമുഖ് ആര്. നാരായണപിള്ള അറിയിച്ചു. പൂജ ഓണ്‍ലൈനായി ദര്‍ശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് വിഎച്ച്പിയുടെ കാര്യാലയങ്ങളുമായോ സേവാ കേന്ദ്രങ്ങളുമായോ ബന്ധപ്പെടണമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: