ന്യൂദല്‍ഹി : ബിജെപി കേരള ഘടകം നിസ്സഹകരണം പ്രഖ്യാപിച്ച ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ദല്‍ഹി വാര്‍ത്താ സമ്മേളനത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെ ഒഴിവാക്കിയിരുന്നു. ഇതുസംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
താങ്കള്‍ കേന്ദ്രമന്ത്രിയല്ലേ ഇത് ഔദ്യോഗിക വാര്‍ത്താ സമ്മേളനമല്ലേയെന്ന ചോദ്യത്തിന് ഔദ്യോഗികമായാലും അനൗദ്യോഗികമായാലും ഞാന്‍ ബിജെപി നേതാവാണ്. പാര്‍ട്ടിയുടെ കേരള ഘടകം ബഹിഷ്കരിക്കുന്ന ചാനലിനെ പത്രസമ്മേളനത്തില്‍ വിളിക്കാന്‍ കഴിയില്ല. സിപിഎം ഫ്രാക്ഷനുകള് മാധ്യമങ്ങളില്‍ കയറി സിപിഎമ്മിനു അനുകൂലമായി ക്യാപ്സൂള്‍ ഉണ്ടാക്കുകയാണ്. ഗാന്ധിജി നിസ്സകരണം പ്രഖ്യാപിച്ച രാജ്യമാണിതെന്നും ആ രീതിയില്‍ പ്രതിഷേധം നടത്താന്‍ അവകാശമുണ്ട്. ഗാന്ധിയന്‍ ആദര്ശങ്ങളെയാണ് പിന്തുടരുന്നതെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ബംഗാളിലെ തൃണമൂല്‍ അക്രമ പരമ്പരകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസില്‍ വിളിച്ച പ്രേക്ഷകയോട് രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ആര്‍എസ്എസും ബിജെപിയും ചാനലിനെ ബഹിഷ്കരിക്കുകയായിരുന്നു.
ബംഗാളില്‍ തൃണമൂല്‍ നടത്തിയ വ്യാപക അക്രമങ്ങളും പീഡനങ്ങളും കൊള്ളയടിക്കലും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതിനെതിരെ ഏഷ്യാനെറ്റിന്റെ പി.ആര് പ്രവീണ എന്ന മാധ്യമ പ്രവര്‍ത്തക രാജ്യവിരുദ്ധമായി പ്രതികരിക്കുകയായിരുന്നു. കണ്ട സംഘികള്‍ കൊല്ലപ്പെടുന്നത് കൊടുക്കേണ്ട കാര്യമില്ലെന്നും, ബംഗാള്‍ പാക്കിസ്ഥാനിലാണെന്നുമായിരുന്നു ഇവരുടെ പ്രതികരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: