തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിൽ പങ്കുവെച്ച ഗംഗാനദിയില്‍ ഒഴുകി നടക്കുന്ന ജഡങ്ങളുടെ ചിത്രം വ്യാജമാണെന്ന് ആക്ഷേപം.
കൊറോണ രോഗികളുടെ മൃതദേഹം ഗംഗാ നദിയിൽ ഒഴുകി നടക്കുന്നു എന്ന അടിക്കുറിപ്പോടെ തോമസ് ഐസക് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് ആറ് വര്‍ഷത്തെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ശവങ്ങൾ ഒഴുകി നടക്കുകയും അവ വലിച്ചുകീറാൻ നായ്ക്കൾ കാത്ത് നിൽക്കുകയും ചെയ്യുന്ന ചിത്രമാണ് ഐസക് പങ്കുവെച്ചത്. എന്നാൽ ഈ ചിത്രം ആറ് വർഷം മുൻപ് 2015 ജനുവരി 13 ന് എടുത്തതാണ്.
ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിന്നും എടുത്ത ചിത്രമാണ് ഇപ്പോൾ കൊറോണ കാലത്ത് എടുത്തതാണെന്ന കുറിപ്പോടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൊറോണ പ്രതിരോധത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ദയനീയ അവസ്ഥയാണിതെന്നും ബീഹാറിലും ഉത്തർപ്രദേശിലും ആരോഗ്യ വകുപ്പിന് പറ്റിയ വീഴ്ചയെന്നും ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസിക്ക് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇത് പുറത്തിറിഞ്ഞതോടെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മോദി സർക്കാരിന്റെ കഴിവില്ലായ്മയാണെന്നും ആരോഗ്യരംഗത്ത് ഉത്തർപ്രദേശ് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ വീഴ്ച വരുത്തുകയാണെന്നും പറഞ്ഞാണ് ഇപ്പോൾ ചിത്രങ്ങൾ പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: