ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 1908 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 29.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1906 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2071 പേര് രോഗമുക്തരായി. ആകെ 1,04,777 പേര് രോഗ മുക്തരായി. 25,687 പേര് ചികിത്സയിലുണ്ട്.
ജില്ലയില്‍ 55634 പേരാണ് ക്വാറന്റൈനില്‍ കഴിയുന്നത്. ഇന്നലെ 2659 പേരെ പ്രവേശിപ്പിച്ചു. 1567 പേരെ ഒഴിവാക്കി. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ 389 പേരും, സിഎഫ്എല്‍ടിസികളില്‍ 1889 പേരും ചികിത്സയില്‍ കഴിയുന്നു. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നത് 21070 പേരാണ്. ഇന്നലെ 6388 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: