ന്യൂദല്‍ഹി: മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മുഖ്യ ഉപദേഷ്ടാവായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ നിയമിച്ച നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ പഞ്ചാബ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടിസ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, ഹേമന്ത് ഗുപ്ത എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തേ സമാന അപേക്ഷ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളിയിരുന്നു. ഉപദേഷ്ടാക്കളെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അധികാരം മുഖ്യമന്ത്രിക്കുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. നിമയനത്തില്‍ ഭരണഘടനയിലെ വ്യവസ്ഥകളുടെയോ, നിയമങ്ങളുടെയോ ലംഘനമുണ്ടായിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പരാതിക്കാരയ ലബ് സിംഗിനും സതീന്ദര്‍ സിംഗിനും നിയമനം ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്നും ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് നിരീക്ഷണമുണ്ടായി. ഭരണകാര്യങ്ങള്‍ക്കായി സര്‍ക്കാരിന് ഉപദേശകരുണ്ടാകാമെന്ന് സമ്മതിക്കുന്നുവെന്ന് പറഞ്ഞ പരാതിക്കാരുടെ അഭിഭാഷകന്, പൊതുജനങ്ങളുടെ പണമുപയോഗിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ ക്യാബിനറ്റ് പദവി നല്‍കുന്നത് അനുവദനീയമല്ലെന്നും സുപ്രീംകോടതിയില്‍ വാദിച്ചു.
പ്രശാന്ത് കിഷോര്‍ മുഖ്യ ഉപദേഷ്ടാവായി തനിക്കൊപ്പമെത്തിയെന്ന് മാര്‍ച്ച് ഒന്നിനായിരുന്നു അമരീന്ദര്‍ സിംഗ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ സമിതിയുടെ സ്ഥാപകനാണ് പ്രശാന്ത് കിഷോര്‍. അമരീന്ദര്‍ സിംഗിന്റെ കാലാവധി അവസാനിക്കുമ്പോള്‍ നിയമനം ഇല്ലാതാകും. ഒരു രുപ മാത്രമാണ് പ്രതിഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: