ബെയ്ജിംഗ്: കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലയ്‌ക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പേ തന്നെ കൊറോണ വൈറസിനെ ആയുധമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ചൈന ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. കൊറോണ വൈറസ് പോലുള്ള ജൈവായുധങ്ങള്‍ ഉപയോഗിച്ച് മൂന്നാം ലോകമഹായുദ്ധമുണ്ടാകുമെന്നും ചൈന പ്രവചിച്ചിരുന്നതായും പറയപ്പെടുന്നു. ചൈനയിലെ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഇത് സംബന്ധിച്ച ചില രേഖകള്‍ യുഎസ് ആഭ്യന്തര വകുപ്പ് പുറത്തുവിട്ടു. ദി അണ്‍നേച്ചറല്‍ ഒറിജിന്‍ ഓഫ് സാര്‍സ് ആന്‍റ് ന്യൂ സ്പീഷീസ് ഓഫ് മാന്‍ മെയ്ഡ് വൈറസസ് ഏസ് ജനറ്റിക് ബയോവെപ്പന്‍സ് എന്ന ചൈനയുടെ സൈനിക രേഖയാണ് യുഎസ് ആഭ്യന്തരവകുപ്പിന് ലഭിച്ചിരിക്കുന്നത്.
ചൈനയുടെ സൈന്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരാണ് സാര്‍സ് കൊറോണ വൈറസിനെ ആയുധമായി ഉപയോഗിക്കാമെന്ന് അഞ്ച് വര്‍ഷം മുമ്പേ മുന്‍കൂട്ടി ആലോചിച്ചിരുന്നത്. ചിലപ്പോള്‍ കൊറോണ വൈറസ് മൂന്നാം ലോകമഹായുദ്ധത്തിന് ഉപയോഗിക്കപ്പെട്ടേക്കാമെന്നും ചൈനയിലെ ഉന്നത ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നു.
ഈ പുതിയ രേഖകളുടെ അടിസ്ഥാനത്തില്‍ കൊറോണ വൈറസ് പരന്നതിന് പിന്നിലെ ചൈനയുടെ പങ്കിനെക്കുറിച്ച് വീണ്ടും ചോദ്യമുയരുകയാണ്. കൊറോണ വൈറസിനെ കൃത്രിമമായി ഉപയോഗപ്പെടുത്തി മനുഷ്യരില്‍ രോഗബാധയുണ്ടാക്കുന്ന വൈറസാക്കി മാറ്റാനും അതുവഴി ഇതുവരെ ചിന്തിക്കാന്‍ കഴിയാത്ത രീതിയില്‍ ആയുധമായി ഉപയോഗിക്കാമെന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടതായി രേഖകളിലുണ്ട്. ചൈനീസ് ഭാഷയില്‍ എഴുതപ്പെട്ട ഈ രേഖകളില്‍ ജൈവായുധം ഉപയോഗിച്ച് എതിരാളിയുടെ മെഡിക്കല്‍ സംവിധാനത്തെ തകര്‍ക്കാമെന്ന് വരെ അവകാശവാദങ്ങളുണ്ട്. ഇക്കാര്യം ചൈനയിലെ തന്നെ വിവാദ നേത്രരോഗവിദഗ്ധയും വൈറോളജിസ്റ്റുമായ ഡോ. ലി മെങ് യാനും ചൈനയില്‍ നിന്നുള്ള ഈ സൈനിക രേഖ അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ചൈനയുടെ ലാബോറട്ടിയില്‍ നിര്‍മ്മിച്ചതാണെന്ന് ശക്തമായി വാദിക്കുന്ന വനിതാ ഡോക്ടറാണ് ഡോ.ലിമെങ് യാന്‍.
ജൈവയുദ്ധം അരങ്ങേറുന്ന മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് പ്രവചിക്കുന്ന ചൈനീസ് സൈനിക ജനറല്‍ ഡെസോങ് ഷി 2015ല്‍ എഴുതിയ പ്രെഡിക്ട് വേള്‍ഡ് വാര്‍ 3 ഏസ് ബയോളജിക്കല്‍ വെപ്പണ്‍ എന്ന ടെകസ്റ്റ് പുസ്തകം ഡോ. ലി മെങ് യാന്‍ ചൈനീസ് ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
ചൈനയില്‍ നിന്നും ലഭിച്ച ചൈനീസ് സൈനിക രേഖ വ്യാജമല്ലെന്ന് ഡിജിറ്റല്‍ ഫോറന്‍സ് സ്‌പെഷ്യലിസ്റ്റായ റോബര്‍ട്ട് പോട്ടര്‍ സ്ഥിരീകരിച്ച് കഴിഞ്ഞു. ഇതോടെ കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് എത്തിയതാണെന്ന ചൈനയുടെ പ്രസ്താവനയുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണ്.
ഈയാഴ്ച തന്നെ ബ്രസീല്‍ പ്രസിഡന്‍റ് ജെയ് ര്‍ ബൊല്‍സനാരോയും കോവിഡ് 19 ചൈനയുടെ ജൈവായുധമാണെന്ന് ആരോപിച്ചിരുന്നു. ഇത് സാമ്പത്തിക നേട്ടത്തിനായി ചൈനയുടെ ലാബുകളില്‍ നിര്‍മ്മിക്കപ്പെട്ട ജൈവായുധമാണെന്നും ബൊല്‍സനാരോ തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: