കൊട്ടാരക്കര: കൊവിഡ് അതി വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തമിഴ്നാട് സ്വദേശികള്‍ ഉള്‍പ്പടെയുള്ള ഇതര സംസ്ഥാനക്കാര്‍ കൂട്ടത്തോടെ നാടുകളിലേക്ക് തിരിച്ചുപോകാന്‍ തുടങ്ങി. ഇതോടെ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വന്‍തിരക്കാണ്.
കേരളത്തിലേക്കുള്ള 30 ശതമാനം ട്രെയിനുകള്‍ നിര്‍ത്തിയതും തിരക്കിന് കാരണമായി. ട്രെയിനുകളില്‍ ടിക്കറ്റുകള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യുണ്ട അവസ്ഥയാണെന്ന് യാത്രക്കാര്‍ പറയുന്നു. തൊഴിലാളികളും കച്ചവടക്കാരും ഉള്‍പ്പെടുന്ന ആള്‍ക്കാരാണ് അധികവും തിരിച്ചു പോകുന്നത്. കഴിഞ്ഞ ലോക്ഡൗണില്‍ കച്ചവടസ്ഥാപനങ്ങള്‍ പൂട്ടി നാട്ടിലേക്ക് പോകാനാകാതെ കേരളത്തില്‍ കുടുങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവരെല്ലാം കിട്ടുന്ന വാഹനത്തില്‍ കയറി നാട്ടിലേക്കു പോകുന്നത്.
ലോക്ഡൗണ്‍ നീണ്ടുപോകുമെന്ന ആശങ്കയും ഇവരെ എത്രയും വേഗം വീടെത്താന്‍ പ്രേരിപ്പിക്കുകയാണ്. കൊല്ലം-കൊട്ടാരക്കര-ചെങ്കോട്ട റെയില്‍വേപാതയില്‍ ചെന്നൈ എഗ്മോര്‍, മധുര തീവണ്ടികള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: