മങ്കൊമ്പ്: പുഞ്ചനെല്ല് സംഭരിക്കാന്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനും സ്വകാര്യ മില്ലുകാരും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിന്റെ കാലാവധി ഏപ്രില്‍ 30ന് അവസാനിച്ചതോടെ വിവിധ പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്നത് 45,000 ടണ്‍ നെല്ല്. വേനല്‍ മഴ കടുക്കുന്നതിനാല്‍ ഈര്‍പ്പം കലര്‍ന്ന് നെല്ല് നശിക്കുമോയെന്നോര്ത്ത് കടുത്ത ആശങ്കയിലാണ് കര്‍ഷകര്‍.
സാധാരണഗതിയില്‍, സംഭരണ കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ മില്ലുകാരുമായുള്ള കരാര്‍ ന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിവിലുണ്ടായിരുന്നതിനാല്‍ കരാര്‍ പുതുക്കാനായില്ല. ഇതോടെ, പുതിയ കരാര്‍ പ്രകാരമല്ലാതെ നെല്ലെടുക്കില്ലെന്ന മുട്ടാപ്പോക്കിലായി മില്ലുകാര്‍.
ഇനി പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി വകുപ്പുവിഭജനവും മറ്റും കഴിഞ്ഞ ശേഷം മാത്രമേ കരാര്‍ പുതുക്കല്‍ നടപടികള്‍ക്കു സാദ്ധ്യതയുള്ളൂ. പത്ത് ദിവസം മുമ്പ് വിളവെടുപ്പ് പൂര്‍ത്തീകരിച്ച കാവാലം പഞ്ചായത്തിലെ മംഗലം, മാണിക്യമംഗലം കായല്‍നിലങ്ങളിലേയും കൈനകരി, പുളിങ്കുന്ന്, അമ്പലപ്പുഴ പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിലെയും നെല്ലാണ് വേനല്‍ മഴയുടെ ഭീഷണി ഭയന്ന് കെട്ടിക്കിടക്കുന്നത്.
ഈര്‍പ്പം, കറവല്‍ എന്നിവയുടെ പേരില്‍ മില്ലുടമകള്‍ ക്വിന്റലിന് അഞ്ചു കിലോ നെല്ല് കൂടുതല്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ഷകര്‍ സമ്മതിക്കാതെ വന്നപ്പോള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് രണ്ട് കിലോ വരെ അധികം നല്‍കാമെന്ന ധാരണയായി.
എന്നാല്‍, സംഭരിക്കണമെങ്കില്‍ കര്‍ഷകര്‍ നെല്ല് സ്വന്തം ചെലവില്‍ നെല്ല് ചാക്കില്‍ നിറയ്ക്കണമെന്ന പിടിവാശിയിലായി മില്ലുകാര്‍. ഇതോടെയാണ് ഇവിടങ്ങളില്‍ സംഭരണം മുടങ്ങിയത്. ഈ തര്‍ക്കത്തിനിടെ മില്ലുകാരുമായുള്ള കരാര്‍ കാലാവധിയും അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: