കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ 63 ലക്ഷം വകയിരുത്താന്‍ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാര്ട്ടിന് അറിയിച്ചു. ഗ്രാമപഞ്ചായത്ത് തുക വകയിരുത്തിയത്. പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സിഎഫ്എല്‍ടിസി തുടങ്ങുന്നതിനായി ഗ്രാമപഞ്ചായത്തിലെ രണ്ട് സ്വകാര്യ ക്ലിനിക്കുകള്‍ ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. ഇത് സംബന്ധിച്ച് സ്വകാര്യ ആശുപത്രി ഉടമകള്‍ക്ക് കത്ത് നല്കി ചൊവ്വര എഫ്എച്ച്സിയില്‍ ഉണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെ ആലുവ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇവരെ ഉടനെ തന്നെ തിരിച്ച് ചൊവ്വര എഫ്എച്ച്സിയില്‍ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്തിലെ എല്ലാ വീടുകളിലും അണുനശീകരണം നടത്തുന്നതിനും ഹോമിയോ, ആയുര്‍വേദ രോഗ പ്രതിരോധ മരുന്ന് സൗജന്യമായി വിതരണം ചെയ്യും. വീടുകളില്‍ സന്ധ്യാസമയം പുകയ്ക്കുന്നതിന് ആയുര്‍വേദ മരുന്നായ അപരാചിത ധൂപ ചൂര്‍ണം നല്‍കും. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടേയും, ജീവനക്കാരുടേയും, ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരുടെയും, ആശാവര്‍ക്കര്‍മാരുടെയും, അങ്കണവാടി ജീവനക്കാരുടെയും, യോഗം ഓണ്‍ലൈനായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്കി.
സിഎഫ്എല്‍ടിസി ആരംഭിച്ച് ആവശ്യമായ ജീവനക്കാരെയും ഓക്സിജന്‍ നല്‍കുന്നതിനുള്ള ഉപകരണങ്ങളും നല്‍കാനും സര്‍ക്കാരിനോട് ആവശ്യപ്പെടും. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റിന്റെയും പോലീസ് അധികാരികളുടെയും മറ്റ് ഉദ്യോഗസ്ഥരുടേയും പരിശോധന ഊര്‍ജിതമാക്കും. വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ കൂടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് മെമ്പര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ഗ്രാമപഞ്ചായത്തില്‍ കൊവിഡ് സന്നദ്ധസേനയുടെ പ്രവര്‍ത്തനം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പഞ്ചായത്തില്‍ ഹെല്പ് ഡെസ്ക് ആരംഭിച്ച് ഹെഡ് ക്ലാര്‍ക്കിന് ചുമതല നല്കി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: