പാലക്കാട്: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്കിയ സംഭവത്തിനു പിന്നാലെ പാലക്കാട്ടും സമാന സംഭവം നടന്നതായി റിപ്പോര്‍ട്ട്. കൊവിഡ് ബാധിച്ച് ഇന്നലെ രാത്രി മരിച്ച രണ്ട് പേരുടെ മൃതദേഹമാണ് മാറി നല്‍കിയത്.
കരുണ മെഡിക്കല്‍ കോളേജിലാണ് സംഭവം. മങ്കര സ്വദേശിയുടെ മൃതദേഹത്തിന് പകരം ആലത്തൂര്‍ സ്വദേശിയുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. യാതൊരു കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെയായിരുന്നു ഇതെന്നും ആക്ഷേപമുണ്ട്.
മോര്‍ച്ചറി ജീവനക്കാരന് പറ്റിയ തെറ്റാണെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം. ജില്ലാ ആശുപത്രിയിലെ ആറ് ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തു. അഞ്ച് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു സ്ഥിരം ജീവനക്കാരനെ സസ്പെന്റ് ചെയ്തു. ആശുപത്രിയിലെ നഴ്സുമാരും അറ്റന്‍ഡര്‍മാരുമാണ് നടപടിക്ക് വിധേയരായത്.
നേരത്തെ, തിരുവനന്തപുരത്തും ഇതേ സംഭവം നടന്നിരുന്നു. കൊവിഡ് ബാധിതനായ നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി പ്രസാദിന്റെ മൃതദേഹം മോര്‍ച്ചറി ജീവനക്കാരന് മാറി നല്‍കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് മോര്‍ച്ചറിയിലെ സുരക്ഷാ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: