തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിനനുകൂലമായ ജനവിധി അംഗീകരിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. പ്രതീക്ഷിച്ച സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചില്ല. എന്‍ഡിഎക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ മുസ്ലിം വോട്ടുകളുടെ ധ്രുവീകരണമുണ്ടായി. പാലക്കാടും നേമത്തും മഞ്ചേശ്വരത്തുമെല്ലാം വര്‍ഗീയ ധ്രുവീകരണമുണ്ടായി. തിരഞ്ഞെടുപ്പ് പ്രകടനത്തെ കുറിച്ച് പാര്‍ട്ടിക്കകത്തും മുന്നണിയിലും വിശദമായ പഠനം നടത്തും. എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ ആസൂത്രിതമായ നീക്കം നടന്നു. നിയമസഭയില്‍ പ്രാതിനിധ്യമില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ ശക്തമായി പ്രവര്‍ത്തിക്കും. ഇടതുപക്ഷത്തിനെതിരെ ആശയപരമായ പോരാട്ടം തുടരുമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: