മുംബൈ : രാജ്യത്ത് ഓക്സിജന്‍ ആവശ്യകത വര്‍ധിച്ചതോടെ സഹായവുമായി റിലയന്‍സ് ഗ്രൂപ്പ്. സൗജന്യമായി 1000 മെട്രിക് ടണ്‍ ഓക്സിജന്‍ ഉത്പ്പാദിപ്പിച്ചാണ് ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തില്‍ റിലയന്‍സ് ഗ്രൂപ്പും കൈകോര്‍ക്കുന്നത്. ഇപ്രകാരം ഒരു ലക്ഷം പേര്‍ക്കുള്ള ഓക്സിജന്‍ ഇത്തരത്തില്‍ വിതരണം ചെയ്യാനാകുന്നുണ്ട്. അതു സൗജന്യമായി തന്നെ വിതണം ചെയ്യുന്നതായും കമ്പനി അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ തുടങ്ങിയതോടെയാണ് മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്സിജന്റെ ഉത്പ്പദനം റിലയന്‍സ് ഗ്രൂപ്പ് ആരംഭിച്ചത്. അതിനു മുമ്പ് പെട്രോകെമിക്കല്‍സ് ഗ്രേഡ് ഓക്സിജന്‍ തുടങ്ങിയവ മാത്രമാണ് ഉത്പ്പാദിപ്പിച്ചിരുന്നത്. നിലവിലെ ആവശ്യം മനസ്സിലാക്കി റിഫൈനിങ്, പെട്രോ കെമിക്കല്‍സ് ഗ്രേഡ് ഓക്സിജന്‍ എന്നിവയ്ക്കായി രൂപ കല്‍പ്പന ചെയ്ത നിലവിലെ പ്ലാന്റുകള്‍ പുനക്രമികരിച്ച് മെഡിക്കല്‍ ഗ്രേഡ് ഓക്സിജനായി തയ്യാറാക്കി എടുക്കുകയായിരുന്നു. രാജ്യത്തിന്റെ മൊത്തം ഉത്പ്പാദനത്തിന്റെ 11 ശതമാനം ഓക്സിജന്‍ ഇതിലൂടെ ലഭിക്കുന്നത്. കൂടാതെ മെഡിക്കല്‍ ഓക്സിജനായുള്ള ഇന്ത്യയുടെ ആവശ്യം ഒരു പരിധിവരെ കുറയ്ക്കാനും ഇതിലൂടെ സാധിക്കാന്‍ ഇതിലൂടെ സാധിക്കും.
2020 മാര്‍ച്ചില്‍ കോവിഡ് മഹാമാരി ആരംഭിച്ചതുമുതല്‍ റിലയന്‍സ് രാജ്യത്തുടനീളം 55,000 മെട്രിക് ടണ്‍ മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്സിജന്‍ വിതരണം ചെയ്തതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നൈട്രജന്‍ ടാങ്കറുകളെ പെസോ അംഗീകരിച്ച നൂതനവും സുരക്ഷിതവുമായ പ്രക്രിയകളിലൂടെയാണ് മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍ ട്രാന്‍സ്പോര്‍ട്ട് ട്രക്കുകളാക്കി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: