ന്യൂദല്‍ഹി : രാജ്യത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഇന്ത്യയ്ക്ക് സഹായവുമായി കുവൈത്തും. ഇന്ത്യയ്ക്കുള്ള അടിയന്തിര വൈദ്യ സഹായവുമായുള്ള ആദ്യ വിമാനം ഇന്ന് എത്തും. ഓക്സിജന്‍ കോണ്‍സന്ററേറ്റുകള്‍ വെന്റിലേറ്ററുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് അന്ന് എത്തിക്കുക. പ്രത്യേക സൈനിക വിമാനത്തിലായിരിക്കും ഇവ എത്തിക്കുകയെന്നും ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി അല്‍ നജിം ്അറിയിച്ചു.
കോവിഡിനെ നേരിടുന്നതിനായി ഇന്ത്യന്‍ ആശുപത്രികള്‍ക്ക് ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങളാണ് എത്തിച്ചു നല്‍കുന്നത്. ഇന്ത്യയിലെ രോഗാവസ്ഥയെ നേരിടാന്‍ കുവൈത്തിന്റെ ഭാഗത്തുനിന്നുള്ള കുലീനമായ ഇടപെടലാണ് ഈ അടിയന്തര സഹായം. നിര്‍വചിക്കാനാവാത്ത കാലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഇന്ത്യന്‍ ജനതയുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് കുവൈത്ത് പ്രതിജ്ഞാബന്ധമാണെന്നും അല്‍ നജീം പറഞ്ഞു.
ദുര്‍ഘടമായ ഈ കാലഘട്ടത്തില്‍ ഇന്ത്യയ്ക്ക് കുവൈത്തിലെ നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുണയും പൂര്‍ണ ഐക്യവുമുണ്ടായിരിക്കുമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസെര്‍ അല്‍ മുഹമ്മദ് അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സാബാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം കുവൈത്തിന്റെ പിന്തുണ അറിയിച്ചത്. ഇന്ത്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ കുവൈത്ത് മന്ത്രിസഭ, അടിയന്തരമായി സഹായം എത്തിക്കാര് കഴിഞ്ഞദിവസം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സഹായം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: