അഹമ്മദാബാദ്: പഞ്ചാബ് കിങ്സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 180 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെ അടിപൊളി ബാറ്റിങ്ങില്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 179 റണ്‍സ് എടുത്തു.
ആദ്യ ഓവര്‍ മുതല്‍ അവസാന ഓവര്‍ വരെ ബാറ്റ് ചെയ്ത രാഹുല്‍ 91 റണ്‍സുമായി അജയ്യനായി നിന്നു. 57 പന്തില്‍ ഏഴു ഫോറും അഞ്ച് സിക്സറും പൊക്കി. വിന്‍ഡീസ് ബാറ്റ്സ്മാന് ക്രിസ് ഗെയ്ലും തിളങ്ങി. 24 പന്തില്‍ 46 റണ്‍സ് അടിച്ചെടുത്താണ് കളിക്കളം വിട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ പ്രഭാസിമ്രാന് സിങ്ങിനെ നഷ്ടമായി. ഏഴു റണ്‍സ് എടുത്ത സിങ്ങിനെ പേസര്‍ ജാമീസണിന്റെ പന്തില്‍ വിരാട് കോഹ്ലി പിടികൂടി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ പഞ്ചാബിന്റ സ്്കോര്‍ പത്തൊമ്പത് റണ്‍സ്. എന്നാല്‍ മൂന്നമതായി ബാറ്റിങ്ങിനിറങ്ങിയ യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ല് ക്യാപ്റ്റനും ഓപ്പണറുമായ കെ.എല്‍. രാഹുലിനൊപ്പം പൊരുതിയതോടെ പഞ്ചാബിന്റെ സ്കോര്‍ ഉയര്‍ന്നു.
തകര്‍ത്തടിച്ച ഗെയ്ല് ഒടുവില്‍ ഡാനില്‍ സാംസിന് കീഴടങ്ങി. ഡിവില്ലിഴേ്സ് ക്യാച്ചെടുത്തു. 24 പന്തില്‍ ആറു ഫോറും രണ്ട് സിക്സറും സഹിതം 46 റണ്‍സ് എടുത്തു. രണ്ടാം വിക്കറ്റിന് രാഹുലിനൊപ്പം 80 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഗെയ്ല് മടങ്ങിയതിന് പിന്നാലെ തുടരെ തുടരെ മൂന്ന് വിക്കറ്റുകള്‍ കൂടി പഞ്ചാബിന് നഷ്ടമായി. നിക്കോളസ് പൂരനും ഷാരൂഖ് ഖാനും പൂജ്യത്തിന് ബാറ്റ് താഴ്ത്തി. ദീപക് ഹൂഡ അഞ്ചു റണ്‍സിന് കീടങ്ങി. ഇതോടെ രണ്ടിന് 99 റണ്‍സെന്ന നിലയില്‍ നിന്ന്് അഞ്ചിന് 118 റസെന്ന നിലയിലേക്ക് പഞ്ചാബ് തകര്‍ന്നു. ഏഴാമനായി ക്രീസിലെത്തിയ ഹര്‍പ്രീത് ബ്രാര്‍ രാഹുലിനൊപ്പം പിടിച്ചുനിന്നതോടെയാണ് പാ്ഞ്ചാബിന്റെ സ്കോര്‍ 179 റണ്‍സിലെത്തിയത്. അഭേദ്യമായ ആറാം വിക്കറ്റിന് രാഹുലും ഹര്‍പ്രീത് ബ്രാറും 61 റണ്‍സ് അടിച്ചെടുത്തു.
റോയല്‍ ചലഞ്ചേഴ്്സിനായി പേസര്‍ ജെയ്ല് ജാമിസണ് മൂന്ന് ഓവറില്‍ 32 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ഡാനിയല്‍ സാംസ്, യുസ്വേന്ദ്ര ചഹല്‍, ഷഹ്ബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: