ന്യൂദല്‍ഹി: തന്റെ അടിയന്തരഅധികാരം ഉപയോഗിച്ച് സായുധസേനയെക്കൂടി കോവിഡ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ ഉത്തരവിട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
കോവിഡ് രോഗികള്‍ക്കുള്ള ക്വാറന്റൈന് സൗകര്യങ്ങളും ചികിത്സാസംവിധാനങ്ങളും ഒരുക്കാനും അത് സുഗമമായി കൊണ്ടുനടക്കാനും സൈനികര്‍ക്ക് കൂടി ഉത്തരവാദിത്വം നല്‍കുന്നതായി രാജ്നാഥ് സിംഗ് അറിയിച്ചു. ഇതിനുള്ള ചെലവുകള്‍ക്കുള്ള ഫണ്ടും സായുധസേനയ്ക്ക് അനുവദിച്ചു.
സായുധസേനയ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവ് രാജ്നാഥ് സിംഗ് വെള്ളിയാഴ്ചയാണ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ഒരു മാസമായി കോവിഡ് രണ്ടാംതരംഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ് സായുധസേനയുടെ മൂന്ന് വിഭാഗങ്ങളും. ഡിആര്‍ഡിഒ ഇപ്പോഴേ കോവിഡ് രോഗികള്‍ക്കായി ദല്‍ഹിയിലും ലഖ്നോയിലും മറ്റ് ഭാഗങ്ങളിലും ചികിത്സാസൗകര്യങ്ങളും ഐസൊലേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് രോഗികള്‍ക്ക് ആശുപത്രിയും ക്വാറന്റൈന് സൗകര്യങ്ങളും അനുവദിച്ച് നല്‍കുന്നതും സേനയുടെ ഉത്തരവാദിത്വമാണ്. ചികിത്സാസൗകര്യങ്ങളും ക്വാറന്റൈന് സൗകര്യങ്ങളും സ്ഥാപിക്കാന്‍ ഏരിയ കമാന്റര്‍ക്ക് 50 ലക്ഷം രൂപയും സബ് ഏരിയ കമാന്റര്‍ക്ക് 20 ലക്ഷം രൂപയും വീതം അനുവദിക്കും. ഇപ്പോള്‍ മെയ് 1 മുതല്‍ ജൂലായ 31 വരെ മൂന്ന് മാസത്തേക്കാണ് ഈ പ്രത്യേക അധികാരം നല്‍കിയിരിക്കുന്നത്.
സായുധസേനയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഇതുപോലെ പ്രത്യേക അധികാരം കഴിഞ്ഞയാഴ്ച നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: