ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ നാളുകളില്‍ ചൈന ഇന്ത്യയ്ക്ക് സഹായവാഗ്ദാനങ്ങളുടെ പെരുമഴയൊഴുക്കി നല്ല സുഹൃത്തായി സ്വയം കൊട്ടിഘോഷിക്കുകയാണ്. ചൈനയുടെ വിദേശകാര്യമന്ത്രി വാംഗ് യിയും പ്രസിഡന്റ് ഷീ ജിന്‍പിംഗും സഹായവാഗ്ദാനങ്ങള്‍ നിരത്തുമ്പോള്‍ തന്നെ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചൈന സേനാവിന്യാസം ശക്തിപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് രണ്ടാം തരംഗമുണ്ടായപ്പോള്‍ തുടക്കം മുതലേ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ നോക്കുകയായിരുന്നു ചൈന. കോവിഷീല്‍ഡ് വാക്സിന് നിര്‍മ്മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ ഇന്ത്യയ്ക്ക് നല്കാന് കഴിയില്ലെന്നും മുഴുവന്‍ അമേരിക്കക്കാര്‍ക്കും വാക്സിന് നല്‍കിയതിന് ശേഷമേ ഇതിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയൂ എന്നും അമേരിക്ക പറഞ്ഞപ്പോള്‍ ചൈന അമേരിക്കയ്ക്കെതിരെ ശക്തമായ വിമര്‍ശനമാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഉയര്‍ത്തിയത്. അമേരിക്ക സ്വാര്‍ത്ഥരാണെന്നും വികസ്വരരാഷ്ട്രങ്ങള്‍ക്ക് വാക്സിന് ലഭിക്കുന്നതില്‍ അമേരിക്കയ്ക്ക് താല്പര്യമില്ലെന്നും വരെ ചൈന വാദിച്ചു. എന്നാല്‍ മോദിയുടെ നയതന്ത്രത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ബൈഡന് നയം തിരുത്തുകയും ഇന്ത്യയ്ക്ക് കോവിഷീല്‍ഡ് വാക്സിന് ഉണ്ടാക്കാന്‍ വേണ്ട അസംസ്കൃത വസ്തുക്കള്‍ മാത്രമല്ല, അമേരിക്കയില്‍ നിര്‍മ്മിച്ച വാക്സിനുകള്‍ വരെ നല്‍കാമെന്ന് അറിയിച്ചു. ഇതോടെ ഇന്ത്യയെയും അമേരിക്കയെയും തെറ്റിക്കാനുള്ള ചൈനയുടെ ശ്രമം പാളി.
എന്തായാലും ചൈനയുടെ ഏഷ്യയിലെ അധീശത്വത്തിനെതിരെ ഇന്ത്യയുടെ സഹായത്തോടെ വെല്ലുവിളി ഉയര്‍ത്താനാണ് യുഎസും ആസ്ത്രേല്യയും ജപ്പാനും ആഗ്രഹിക്കുന്നത്. ഒപ്പം യൂറോപ്യന്‍ രാഷ്ടങ്ങളും ഇക്കൂട്ടത്തില്‍ നില്ക്കും. ഇന്തോ-പസഫികില്‍ ചൈനയുടെ ആധിപത്യത്തിന് പകരം എല്ലാവര്ക്കും തുല്യമായ അവകാശം സ്ഥാപിക്കാനാണ് ക്വാഡ് എന്ന പേരില്‍ രൂപീകരിച്ച യുഎസും ആസ്ത്രേല്യയും ജപ്പാനും ഇന്ത്യയും ഉള്‍പ്പെട്ട നാല്‍വര്‍ സംഘം പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.
ഏറ്റവും ഒടുവിലത്തെ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ സൈന്യം വീണ്ടും അവരുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതായി ഇന്ത്യാ ടുഡേയുടെ ലേഖകന്‍ പറയുന്നത്. സുസ്ഥിരമായ താമസസംവിധാനങ്ങളും ചരക്കുകള്‍ സൂക്ഷിക്കാനുള്ള ഡിപ്പോകളും നിര്‍മ്മിക്കാന്‍ വരെ ശ്രമങ്ങള്‍ നടക്കുന്നതായി പറയുന്നു.
തുടര്‍ച്ചയായി സമാധാനചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ ആക്രമണസ്വഭാവമുള്ള ചൈനയുള്ള നടപടികള്‍. ഫിബ്രവരിയില്‍ പാഗോംഗ് സോ തടാകതീരത്ത് നിന്നും ഇന്ത്യയുടെയും ചൈനയുടെയും സൈനികസംഘങ്ങള്‍ പിന്മാറിയിരുന്നു. എന്നാല്‍ പുതിയ ചൈനയുടെ താമസസംവിധാനങ്ങള്‍ അക്സായി ചിന് പ്രദേശത്തെ വടക്കുഭാഗത്തുള്ള കംഗ്സിവാര്, ലഡാക്കിലെ റുഡോക്ക് എന്നിവിടങ്ങളില്‍ ഒരുക്കിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈന ദീര്‍ഘകാലത്തേക്ക് ഇവിടെ ഏറ്റുമുട്ടലിനൊരുങ്ങുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചൈന നീട്ടുന്ന സഹായങ്ങള്‍ മുഖം നോക്കാതെ സ്വീകരിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ്, ലിബറല്‍ ജിഹാദി സംഘങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: