ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന മന്ത്രിമാരുടെ യോഗത്തില്‍ ഓരോരുത്തരോടും സ്വന്തം പ്രദേശത്തെ പ്രശ്നങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി.
ഓരോ മന്ത്രിമാരും അവരുടെ പ്രദേശത്തെ ജനങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങണം. ഇത് വഴി ജനങ്ങളുടെ പ്രതികരണവും അറിയണം. ലോകത്തിന് തന്നെ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഈ പ്രതിസന്ധി നൂറ്റാണ്ടില്‍ ഒരിയ്ക്കല്‍ വരുന്ന പ്രതിസന്ധിയാണെന്നും യോഗം വിലയിരുത്തി.
നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ. പോള്‍ കോവിഡ് മഹാമാരിയുടെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: